---
title: "ശരികളുടെ ആഘോഷം; എസ്.എസ്.എഫ് ഡിവിഷൻ സമ്മേളനത്തിന് പാറക്കടവിൽ സമാപനം"
english_title: "SSF Division Conference concludes Parakkadav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286923/ssf-division-conference-concludes-parakkadav"
published_at: "2025-04-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811c7873f2df_ssf.jpg"
keywords: []
---

# ശരികളുടെ ആഘോഷം; എസ്.എസ്.എഫ് ഡിവിഷൻ സമ്മേളനത്തിന് പാറക്കടവിൽ സമാപനം

> **Lead Summary:** നാദാപുരം: എസ്.എസ്.എഫ് അമ്പത്തിമൂന്നാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നാദാപുരം ഡിവിഷൻ സമ്മേളനത്തിന് പാറക്കടവിൽ ഉജ്ജ്വല സമാപനം. വിദ്യാർത്ഥി റാലി എസ്.വൈ.എസ് കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറി ഫാറൂഖ് മാസ്റ്റർ സമ്മേളനം ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

നാദാപുരം: എസ്.എസ്.എഫ് അമ്പത്തിമൂന്നാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നാദാപുരം ഡിവിഷൻ സമ്മേളനത്തിന് പാറക്കടവിൽ ഉജ്ജ്വല സമാപനം. വിദ്യാർത്ഥി റാലി എസ്.വൈ.എസ് കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറി ഫാറൂഖ് മാസ്റ്റർ സമ്മേളനം ഫ്ലാഗ് ഓഫ് ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് സോൺ ജനൽ സെക്രട്ടറി ഇസ്മായിൽ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാദാപുരം ഡിവിഷൻ ജനറൽ സെക്രട്ടറി വി കെ റഈസ് സുറൈജി ചേലമുക്ക് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.

മുസ്ലിം ജമാഅത്ത് നാദാപുരം സോൺ പ്രസിഡൻ്റ് പുന്നോറത്ത് അഹമ്മദ് ഹാജി പതാക ഉയർത്തി. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഷഹബാസ് ചളിക്കോട് പ്രമേയ പ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡൻ്റ് സഫ് വാൻ സുറൈജി അധ്യക്ഷനായി.

അബ്‌ദുല്ല ഫാളിലി, കമാൽ ആയഞ്ചേ രി, സ്വാദിഖ് സഖാഫി പരവത്ത്, ഇയാസ് സുറൈജി മുടവന്തേരി, ആശിഖ് അലി സുറൈജി, നിസാർ ഫാളിലി താനക്കോട്ടൂർ, അസ് ലം സുറൈ ജി, റഈസ് സുറൈജി മുളിവയൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286923/ssf-division-conference-concludes-parakkadav)