---
title: "അവധിക്കാലം ഉല്ലസിക്കാൻ; യൂത്ത് വിംഗ് പി -ലീഗ് സീസൺ 4 ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കം"
english_title: "Youth Wing P League Season 4 Football Tournament begin perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286942/youth-wing-p-league-season-4-football-tournament-begin-perode"
published_at: "2025-04-30T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811d66955b4d_TOURNAMNMENT.jpg"
keywords: []
---

# അവധിക്കാലം ഉല്ലസിക്കാൻ; യൂത്ത് വിംഗ് പി -ലീഗ് സീസൺ 4 ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കം

> **Lead Summary:** **പേരോട്: ** യൂത്ത് വിംഗ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് പേരോട് സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോൾ ടൂർണ്ണമെൻ്റ് പി-ലീഗ് സീസൺ 4 തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ ഉദ്ഘാടനം ചെയ്‌തു. ക്ലബ്ബ് പ്രസിഡണ്ട് കെ പി റിയാസ് പതാക ഉയർത്തി.

## Article Content

**പേരോട്: ** യൂത്ത് വിംഗ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് പേരോട് സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോൾ ടൂർണ്ണമെൻ്റ് പി-ലീഗ് സീസൺ 4 തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ ഉദ്ഘാടനം ചെയ്‌തു. ക്ലബ്ബ് പ്രസിഡണ്ട് കെ പി റിയാസ് പതാക ഉയർത്തി.

വൈസ് പ്രസിഡണ്ട് മുഹമ്മദ് പേരോട് അധ്യക്ഷനായി. പരിപാടിയിൽ കെഎം സമീർ, നാസർ വി കെ, മഹമൂദ് കടോളി, കെ സി മുഹമ്മദ്, ജംഷിദ് പനമ്പിരിയേരി, നസീർ കാര്യാട്ട്, അലി കടോളി, ഹാരിസ് യു കെ, മുഹമ്മദലി എം യു, അബ്ദുറഹിമാൻ കുനിയിൽ, ഷസ്മിൻ അരിയേരി തുടങ്ങിയവർ സംബന്ധിച്ചു. പി പി മുഹമ്മദലി സ്വാഗതവും അയ്യൂബ് യു കെ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286942/youth-wing-p-league-season-4-football-tournament-begin-perode)