---
title: "താനക്കോട്ടൂരിൽ മൂന്ന് കാട്ടുപന്നികൾ ചത്തനിലയിൽ"
english_title: "Three wild boars found dead in Thanakottur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/287/three-wild-boars-found-dead-in-thanakottur"
published_at: "2021-09-27T08:39:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615136d333d9f_Untitled-3.jpg"
keywords: []
---

# താനക്കോട്ടൂരിൽ മൂന്ന് കാട്ടുപന്നികൾ ചത്തനിലയിൽ

> **Lead Summary:** **നാദാപുരം : **കർഷകർക്ക് ഭീക്ഷണി ഉയർത്തുന്നതായുള്ള പരാതിക്കിടയിൽ ചെക്യാട് താനക്കോട്ടൂരിൽ മൂന്ന് കാട്ടുപന്നികൾ ചത്തനിലയിൽ.

## Article Content

**നാദാപുരം : **കർഷകർക്ക് ഭീക്ഷണി ഉയർത്തുന്നതായുള്ള പരാതിക്കിടയിൽ ചെക്യാട് താനക്കോട്ടൂരിൽ മൂന്ന് കാട്ടുപന്നികൾ ചത്തനിലയിൽ.

താനക്കോട്ടൂർ താടിക്കാരൻ അമ്പലത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പന്നികളുടെ ജഡം കണ്ടത്.

കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാവിലെയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പന്നികൾ ചത്തത് ശ്രദ്ധയിൽപ്പെട്ടത്. മേഖലയിൽ കടുത്ത ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്.

പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതും പതിവാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/287/three-wild-boars-found-dead-in-thanakottur)