---
title: "ട്രോഫി വിതരണം; കായിക ലഹരി ക്രിയാത്മക തലമുറയുടെ അടയാളം -ടി ടി ഇസ്മായിൽ "
english_title: "Trophy distribution champions fourth season Pre League Football Tournament perode "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288029/trophy-distribution-champions-fourth-season-pre-league-football-tournament"
published_at: "2025-05-05T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681860f13814f_champions.jpg"
keywords: []
---

# ട്രോഫി വിതരണം; കായിക ലഹരി ക്രിയാത്മക തലമുറയുടെ അടയാളം -ടി ടി ഇസ്മായിൽ 

> **Lead Summary:** **നാദാപുരം: **പുതു തലമുറ ഫുട്ബോൾ അടക്കമുള്ള കായിക മത്സരങ്ങളിൽ സജീവമാകുന്നത് ക്രിയാത്മക തലമുറയുടെ അടയാളമാണെന്ന് മുൻ പി എസ് സി മെമ്പറും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി ടി ഇസ്മായിൽ.

## Article Content

**നാദാപുരം: **പുതു തലമുറ ഫുട്ബോൾ അടക്കമുള്ള കായിക മത്സരങ്ങളിൽ സജീവമാകുന്നത് ക്രിയാത്മക തലമുറയുടെ അടയാളമാണെന്ന് മുൻ പി എസ് സി മെമ്പറും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി ടി ഇസ്മായിൽ.

യൂത്ത് വിംഗ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് പേരോട് സംഘടിപ്പിക്കുന്ന പ്രീ -ലീഗ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ നാലാം സീസണിലെ ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ആഴ്ചയായി നീണ്ടു നിന്ന ടൂർണമെന്റിൽ എഫ് സി മല്ലൂസ് ചാമ്പ്യൻമാരായി. ബി.ബി.സി ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഫ്രാസ് പേരോടിന് റണ്ണേഴ്‌സ് അപ്പ് ട്രോഫി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ കൈമാറി.

കെ പി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ കെ മൂസ മാസ്റ്റർ, അഫ്‌നാസ് ചോറോട്, പി ബി കുഞ്ഞമ്മദ് ഹാജി, ടി കെ അബ്ബാസ്, സി ഹമീദ് മാസ്റ്റർ, കെ എം സമീർ,ജവാദ് ബി എം ബി, കെ എം നൗഷാദ്, ആരിഫ് വെള്ളാട്ട്, അസ്‌ലം എം വി കെ, വാരിസ് യു കെ, അയ്യൂബ് യു കെ, ഷസ്മിൽ അരിയേരി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദലി പി പി സ്വാഗതവും മുഹമ്മദ് പേരോട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288029/trophy-distribution-champions-fourth-season-pre-league-football-tournament)