---
title: "നാദാപുരത്ത് സോളിഡാരിറ്റി സ്‌ക്വയർ; മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സംഗമം"
english_title: "Solidarity Square at Nadapuram; Muslim Youth League Anti-War Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28826/solidarity-square-at-nadapuram-muslim-youth-league-anti-war-meeting"
published_at: "2022-02-27T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621bb21cc8f1c_YOUTH.jpg"
keywords: []
---

# നാദാപുരത്ത് സോളിഡാരിറ്റി സ്‌ക്വയർ; മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സംഗമം

> **Lead Summary:** **നാദാപുരം:** യുക്രൈൻ ജനതക്കുമേൽ സർവ്വ സന്നാഹവുമായി സംഹാര താണ്ഡവമാടുന്ന റഷ്യന്‍ ഭരണകൂട ഭീകരതക്ക് മുമ്പിൽ ചെറുത്ത് നിന്ന് നിലക്കാത്ത പോരാട്ടം നടത്തുന്ന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരം ടൗണിൽ സോളിഡാരിറ്റി സ്‌ക്വയർ യുദ്ധ വിരുദ്ധ സംഗമം നടത്തി.

## Article Content

**നാദാപുരം:** യുക്രൈൻ ജനതക്കുമേൽ സർവ്വ സന്നാഹവുമായി സംഹാര താണ്ഡവമാടുന്ന റഷ്യന്‍ ഭരണകൂട ഭീകരതക്ക് മുമ്പിൽ ചെറുത്ത് നിന്ന് നിലക്കാത്ത പോരാട്ടം നടത്തുന്ന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരം ടൗണിൽ സോളിഡാരിറ്റി സ്‌ക്വയർ യുദ്ധ വിരുദ്ധ സംഗമം നടത്തി.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ ഉദ്‌ഘാടനം ചെയ്തു. ജനവാസ കേന്ദ്രങ്ങളിലടക്കം അക്രമം അഴിച്ചു വിട്ട് നൂറുക്കണക്കിന് സിവിലിയന്മാരെയാണ് റഷ്യ കൊന്നൊടുക്കുന്നത്. ആയിരങ്ങൾ പരിക്കേറ്റ് ചികിത്സയിലാണ്.

ലോക രാഷ്ട്രങ്ങൾ ഒന്നായി അധിനിവേശം നിർത്താൻ ആവശ്യപ്പെട്ടിട്ടും തെല്ലും കൂസാതെ യു എന്നിൽ അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ അധികാരം വെച്ച് പാസാക്കാതെ വീണ്ടും അക്രമത്തിന്റെ ശക്തി കൂട്ടിയ റഷ്യന്‍ നിലപാട് ലോക ജനതയോടുള്ള വെല്ലു വിളിയാണെന്ന് സോളിഡാരിറ്റി സർക്കിൾ ഉദ്‌ഘാടനം ചെയ്ത് മൊയ്‌ദീൻ കോയ പറഞ്ഞു.

മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. മെഡിക്കൽ പഠനത്തിന് വെണ്ടി യാത്ര തിരിച്ച നിരവധി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ യുദ്ധ മുഖത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്.

സ്വന്തം രാജ്യം പിടിക്കാനുള്ള വ്യഗ്രതയിൽ കിലോമീറ്ററുകൾ താണ്ടി അയല്‍ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രവേശനവും കാത്തിരിക്കുന്ന വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനുള്ള ഇടപെടൽ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഹാരിസ് കൊത്തിക്കുടി,എ എഫ് റിയാസ്,ഒ മുനീർ,മുഹമ്മദ് പേരോട്,ത്വയ്യിബ് കുമ്മങ്കോട്,അൻസാർ ഓറിയോൺ,റഫീഖ് കക്കംവെള്ളി,വി പി ഫൈസൽ,സി ഫാസിൽ,കെ പി സുനീർ,നംഷിദ് കുനിയിൽ,ഇ വി അറഫാത്ത്,എം കെ നൗഷാദ്,സയ്യിദ് നിസാം പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28826/solidarity-square-at-nadapuram-muslim-youth-league-anti-war-meeting)