---
title: "അധ്വാനം ഫലം കണ്ടു; എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം "
english_title: " Honors achieved high scores SSLC exams"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/289515/honors-achieved-high-scores-sslc-exams"
published_at: "2025-05-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6821876b11e4e_hounour.jpg"
keywords: []
---

# അധ്വാനം ഫലം കണ്ടു; എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം 

> **Lead Summary:** നാദാപുരം: പെരുമുണ്ടശ്ശേരി മഹല്ലിൽ നിന്നും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഹല്ല് കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഹമ്മദ് ഫായിസ്.കെ, ഷെഫ്മ ഷെറിൻ സി, മുഹമ്മദ് ആദിൽ വി.കെ, മുഹമ്മദ് ഷബീബ്. എ നാജിഹ ഷറിൻ പി.ഇ എന്നീ വിദ്യാർത്ഥികളെയാണ് വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.

## Article Content

നാദാപുരം: പെരുമുണ്ടശ്ശേരി മഹല്ലിൽ നിന്നും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഹല്ല് കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഹമ്മദ് ഫായിസ്.കെ, ഷെഫ്മ ഷെറിൻ സി, മുഹമ്മദ് ആദിൽ വി.കെ, മുഹമ്മദ് ഷബീബ്. എ നാജിഹ ഷറിൻ പി.ഇ എന്നീ വിദ്യാർത്ഥികളെയാണ് വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.

മഹല്ല് കമ്മറ്റി പ്രസിഡണ്ട് മൂസഹാജി സി, സെക്രട്ടറി എ.കെ.സുബൈർ മാസ്റ്റർ , അസീസ് കെ.എം, വൈസ് പ്രസിഡണ്ട് ആകൂൽ സൂപ്പി, ഒ.വി. മൊയ്തുഹാജി എന്നിവർ മൊമെൻ്റോ വിതരണം ചെയ്തു. മഹല്ല് കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർമാരായ സദ്ദാം സൂപ്പി ഹാജി, സി.കെ. അബ്ദുള്ള ഹാജി, അഷ്റഫ് കൂട്ടാകൂൽ ,സി.ഖാസിം,എം.സി.കെ അമ്മത് ഹാജി , ടി.ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/289515/honors-achieved-high-scores-sslc-exams)