വളയം: (nadapuram.truevisionnews.com) എങ്ങിനെ നല്ല അമ്മയാകാം. ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ച് കെയർ & ക്യൂർ പോളിക്ലിനിക്ക് മാതൃകയായി. മദേഴ്‌സ് ഡേയുടെ ഭാഗമായാണ് വളയം കുറ്റിക്കാട് അംഗനവാടിയിൽ സിറ്റി മെഡ് കെയർ & ക്യൂർ പോളിക്ലിനിക് വേറിട്ട പരിപാടി സംഘടിപ്പിച്ചത് സൈക്കോളജിസ്റ്റ് ആയ സബീന നേതൃത്വം നൽകി.
അങ്കണവാടി ടീച്ചർ ഷീജ അധ്യക്ഷയായി. കെയർ & ക്യൂർ പോളിക്ലിനിക് മാനേജർ മുഹമ്മദ് ഇർഫാദ് , നസ് ല, ഷിഫ, അനു വർണ, മറിയം അങ്കണവാടി ഹെൽപ്പർ ശാന്ത തുടങ്ങിയവർ പങ്കെടുത്തു.
Parenting class for new generation mothers