---
title: "സുബീനക്കെതിരെ കൊലക്കുറ്റത്തിന് കേസ് ;    പേരോട് മുങ്ങി മരിച്ച ഇരട്ട കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി    "
english_title: "The bodies of the twins, who drowned, were taken for postmortem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290/the-bodies-of-the-twins-who-drowned-were-taken-for-postmortem"
published_at: "2021-09-27T09:50:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615146e478c22_subeena.jpg"
keywords: []
---

# സുബീനക്കെതിരെ കൊലക്കുറ്റത്തിന് കേസ് ;    പേരോട് മുങ്ങി മരിച്ച ഇരട്ട കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി    

> **Lead Summary:** **നാദാപുരം : **പിഞ്ചു മക്കളെ കിണറ്റിലെറിഞ്ഞ സംഭവത്തിൽ സുബീനക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യും. പേരോട് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇരട്ട കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

## Article Content

**നാദാപുരം : **പിഞ്ചു മക്കളെ കിണറ്റിലെറിഞ്ഞ സംഭവത്തിൽ സുബീനക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യും. പേരോട് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇരട്ട കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

നാടിനെ നടുക്കിയ കൊടും ക്രൂരതയിൽ ഉമ്മ സുബീന ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പേരോട് കിണറ്റിൽ മുങ്ങി മരിച്ചത് ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമയും.

പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വിട്ടു കിണറ്റിൽ എറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്ന സംഭവത്തിൽ നാദാപുരം സിഐയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

പേരോടി നടുത്ത് സി.സി.യു.പി സ്ക്കൂൾ പരിസരത്ത് താമസിക്കുന്ന മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബീന (30)യെയാണ് ഇന്ന് പുലർച്ചയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമ എന്നീ കുട്ടികളാണ് മരിച്ചത്.

മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയതെന്നും നാട്ടുകാർ പറയുന്നു. ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്.

പതിനൊന്ന് മണിയോടെയാണ് കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു നിന്ന നിലയിൽ യുവതിയെ കണ്ടത്. നാട്ടുകാർ രക്ഷപ്പെടുത്തിയ യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ പോസ്റ്റ് മോർട്ടം നടപടി ഇന്ന് രാവിലെ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290/the-bodies-of-the-twins-who-drowned-were-taken-for-postmortem)