---
title: "പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു "
english_title: "Hajj Farewell Ceremony Organized Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290162/hajj-farewell-ceremony-organized-perode"
published_at: "2025-05-15T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6825a35c085be_hajj.jpg"
keywords: []
---

# പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു 

> **Lead Summary:** പേരോട് : ഫാറൂഖ് റസിഡൻസ് എയ്‌ഡ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പേരോട് ഹജ്ജ് യാത്ര അയപ്പും ഫുട്ബോൾ ജേതാക്കൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. പരിപാടി പി ബി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ എടച്ചേരി മുഖ്യപ്രഭാഷണം നടത്തി.

## Article Content

പേരോട് : ഫാറൂഖ് റസിഡൻസ് എയ്‌ഡ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പേരോട് ഹജ്ജ് യാത്ര അയപ്പും ഫുട്ബോൾ ജേതാക്കൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. പരിപാടി പി ബി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ എടച്ചേരി മുഖ്യപ്രഭാഷണം നടത്തി.

സൊസൈറ്റി പ്രസിഡണ്ട് യു മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ഹാരിഫ് വെള്ളാട്ട്, പി കെ ലത്തീഫ് ഹാജി, അമ്മദ് കണ്ടോത്ത്, പി കുഞ്ഞാലി ഹാജി, അബൂബക്കർ തട്ടാറത്ത് തുടങ്ങിയവർ സംസാരിച്ചു. പി കെ മുഹമ്മദ് സ്വാഗതവും അമ്മദ് വരെയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290162/hajj-farewell-ceremony-organized-perode)