---
title: "അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം"
english_title: "Applications invited Financial assistance pottery workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290261/applications-invited-financial-assistance-pottery-workers"
published_at: "2025-05-15T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682621ed3bcfd_apply.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

> **Lead Summary:** **നാദാപുരം: **പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തതുമായ മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം.

## Article Content

**നാദാപുരം: **പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തതുമായ മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2025 ജൂണ്‍ ഒന്നിന് 60 വയസ്സ് കവിയരുത്. [www.bwin.kerala.gov.in ](http://www.bwin.kerala.gov.in)എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി മെയ് 31 വരെ അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും 2024-25 വര്‍ഷം ഓണ്‍ലൈനായി അപേക്ഷിച്ചവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ [www.bcdd.kerala.gov.in, www.bwin.kerala.gov.in](http://www.bcdd.kerala.gov.in, www.bwin.kerala.gov.in) എന്നീ വെബ്സൈറ്റുകളില്‍. [ഫോണ്‍: 0495 2377786.](http://ഫോണ്‍: 0495 2377786.)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290261/applications-invited-financial-assistance-pottery-workers)