---
title: "നാടിൻ്റെ സ്നേഹം; രമേശന് സ്നേഹവീടിന്റെ താക്കോൽ കൈമാറി"
english_title: "Ramesan, who is undergoing treatment, was given a house by the locals."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29034/ramesan-who-is-undergoing-treatment-was-given-a-house-by-the-locals"
published_at: "2022-03-01T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d81a5b1ccb_thakkoldanam.jpg"
keywords: []
---

# നാടിൻ്റെ സ്നേഹം; രമേശന് സ്നേഹവീടിന്റെ താക്കോൽ കൈമാറി

> **Lead Summary:** **പാറക്കടവ് : **ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന ചെക്യാട് കുറുവന്തേരി കല്ലുള്ള പുതിയോട്ടിൽ രമേശന് ജനകീയ കൂട്ടായ്മയിൽ നാട്ടുകാർ വീട് നിർമിച്ചുനൽകി.

## Article Content

**പാറക്കടവ് : **ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന ചെക്യാട് കുറുവന്തേരി കല്ലുള്ള പുതിയോട്ടിൽ രമേശന് ജനകീയ കൂട്ടായ്മയിൽ നാട്ടുകാർ വീട് നിർമിച്ചുനൽകി.

തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്നേഹവീടിന്റെ താക്കോൽ കൈമാറി. വി.കെ. ബിജു കൺവീനറായുള്ള കമ്മിറ്റിയുടെ മുൻകൈയിൽ എട്ടുലക്ഷംരൂപ ചെലവിൽ രണ്ടരമാസംകൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത്.

താക്കോൽ കൈമാറൽ ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് അംഗം പി. മൂസ്സ അധ്യക്ഷനായി. ചെക്യാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. കുമാരൻ, പാലത്തിൻറവിട അബ്ദുള്ള, എൻ. കുമാരൻ, കെ.പി. അശോകൻ, പാലത്തിന്റവിട റിൻങ്കി, വി.പി. പവിത്രൻ, എം. പവിത്രൻ, ടി.കെ. ലിജിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29034/ramesan-who-is-undergoing-treatment-was-given-a-house-by-the-locals)