---
title: "പോരാട്ട വീര്യം ; വളയത്ത് തലമുറകളിലേക്ക് പകർന്ന് ആലക്കൽ രക്തസാക്ഷി സ്മരണ"
english_title: "Fighting spirit; Commemoration of Alakkal martyr by passing on the VALAYATH to generations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29041/fighting-spirit-commemoration-of-alakkal-martyr-by-passing-on-the-valayath-to-generations"
published_at: "2022-03-01T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d89c5c757f_SAMMELANAM.jpg"
keywords: []
---

# പോരാട്ട വീര്യം ; വളയത്ത് തലമുറകളിലേക്ക് പകർന്ന് ആലക്കൽ രക്തസാക്ഷി സ്മരണ

> **Lead Summary:** **വളയം: **മണ്ണിൽ അധ്വാനിക്കുന്നവരെ മൃഗതുല്യം കണ്ട ജന്മി- പ്രമാണിത്വത്തിന് മുന്നിൽ മുട്ടുവിറക്കാതെ നട്ടെല്ല് വളക്കാതെ പൊരുതിയ ധീരൻ്റെ സ്മരണ തലമുറകളിലേക്ക് പകർന്ന് വളയത്തെ ചുവന്ന മണ്ണ്.

## Article Content

**വളയം: **മണ്ണിൽ അധ്വാനിക്കുന്നവരെ മൃഗതുല്യം കണ്ട ജന്മി- പ്രമാണിത്വത്തിന് മുന്നിൽ മുട്ടുവിറക്കാതെ നട്ടെല്ല് വളക്കാതെ പൊരുതിയ ധീരൻ്റെ സ്മരണ തലമുറകളിലേക്ക് പകർന്ന് വളയത്തെ ചുവന്ന മണ്ണ്.

ആര നൂറ്റാണ്ട് മുമ്പ് ജന്മി- പ്രമാണികൾ ചതിയൊരുക്കി തോട്ടക്കാട് മലമുകളിൽ വെടിവെച്ച് കൊലപ്പെടുത്തിയ ആലക്കൽ കുഞ്ഞി കണ്ണൻ്റെ ഓർമകൾ ഒട്ടും ഈ നാട്ടിൽ ഒളി മങ്ങിയിട്ടില്ല.

നൽപ്പത്തിയെട്ടാമത് രക്തസാക്ഷിത്വ വാർഷിക ദിന മായ മാർച്ച് ഒന്ന് ഈ നാടിൻ്റെ ആചാരമായി കഴിഞ്ഞു. സി പി ഐ എം നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. വളയം പഞ്ചായത്തിലെ നാട്ടിടവഴികളെല്ലാം ചെമ്പതാകകളും തോരണങ്ങളാലും ചുവന്നു തുടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ നൂറോളം കേന്ദ്രങ്ങളിൽ ചെങ്കൊടി ഉയർത്തി പ്രഭാതഭേരി നടന്നു. തുടർന്ന് മാരാം കണ്ടിയിലെ ആലക്കൽ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.

ഏരിയാ കമ്മറ്റി അംഗങ്ങളായ എ മോഹൻ ദാസ്, കെ.പി പ്രദീഷ് ,എം.ദിവാകരൻ, ലോക്കൽ സെക്രട്ടറി എ.കെ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇന്ന് വൈകിട്ട് വളയത്തെ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ ബഹുജന കരുത്ത് തെളിയിക്കുന്ന പ്രകടനവും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29041/fighting-spirit-commemoration-of-alakkal-martyr-by-passing-on-the-valayath-to-generations)