നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ സംസ്ഥാന പാതയ്ക്കരികിലെ തണൽ വൃഷം അർദ്ധരാത്രി ചിലർ മുറിച്ചു കടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റിയ സ്ഥലത്ത് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു.

കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സോജൻ ആലക്കൽ അദ്ധ്യക്ഷനായി. യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു. പ്രതികളെ സംരക്ഷിക്കുന്ന പിബ്ലയുഡി -പോലീസ് അനാസ്ഥയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് നേതാക്കൾ പറഞ്ഞു.
കല്ലാച്ചിയിൽ പ്രകടനവും പ്രതിഷേധ സമരവും നടന്നു. സുശാന്ത് സി.പി ജോയ്.എൻ.കെ പി.വി ചാത്തു ചിയ്യൂർ.വൈ ഷണവ് എരഞ്ഞിക്കൽ . കോടി കണ്ടി മൊയ്തു സ്വാഗതവും ഷഹൻ കുറുവന്തേരി നന്ദിയും പറഞ്ഞു.
Farmers Congress protests against cutting tree along Kallachi state highway