വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച നൂറ്റിയേഴാം നമ്പർ അങ്കണവാടി കം ക്രഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ അധ്യക്ഷയായി. സിഡിപി ചിൻമയി റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സെൽമ രാജു, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കുപ്പള്ളി, കെ കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, ബ്ലോക്ക് അംഗം ടി സു ഹറ, പഞ്ചായത്ത് അംഗം എം കെ മജിദ്, വെൽഫയർ കമ്മിറ്റി അംഗം മൊയ്തു എന്നിവർ സംസാരിച്ചു
Anganwadi cum crush inaugurated Vanimel Panchayath