നാദാപുരം: (nadapuram.truevisionnews.com) അഴിമതിയും ധൂർത്തും ദുർവ്യയവും മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് നടത്തിയ കരിദിനത്തിൻ്റെ ഭാഗമായി വളയയത്ത് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പിനരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത് പ്രഭാഷണം നടത്തി.
കെ ചന്ദ്രൻ മാസ്റ്റർ, ടി.ടി.കെ കാദർഹാജി, രവീഷ് വളയം,പി.കെ ശങ്കരൻ, സുശാന്ത് വളയം, നസീർ വളയം, കോറോത്ത് അഹമ്മദ് ഹാജി, കെ.എൻ.കെ ചന്ദ്രൻ, സി.കെ ഉസ്മാൻ ഹാജി, സുനിൽ കാവുന്തറ, സി.കെ അബൂട്ടി ഹാജി ഇ.വി അറഫാത്ത്, രാജൻ ചന്ദ്രോത്ത്, സി.എം കുഞ്ഞമ്മദ്, നജ്മ യാസർ, രാഗി സി.എച്ച് പ്രസംഗിച്ചു
Protest rally UDF observes black day against Pinarayi government