---
title: "പുറമേരിയില്‍ ബസ് കടയിലേക്ക്  ഇടിച്ചുകയറി;  നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Several people were injured when a bus rammed into a shop in Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29195/several-people-were-injured-when-a-bus-rammed-into-a-shop-in-purameri"
published_at: "2022-03-01T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e27fb5a328_Untitled-1.jpg"
keywords: []
---

# പുറമേരിയില്‍ ബസ് കടയിലേക്ക്  ഇടിച്ചുകയറി;  നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം : **പുറമേരിയില്‍ ബസ് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. പുറമേരി ഹോമിയോ മുക്കിലാണ് അല്‍പസമയം മുന്‍പ് അപകടം നടന്നത്. വടകര നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്.

## Article Content

**നാദാപുരം : **പുറമേരിയില്‍ ബസ് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. പുറമേരി ഹോമിയോ മുക്കിലാണ് അല്‍പസമയം മുന്‍പ് അപകടം നടന്നത്. വടകര നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാദാപുരം പൊലീസ് സ്ഥലത്തെത്തി. ഇരു ചക്രവാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29195/several-people-were-injured-when-a-bus-rammed-into-a-shop-in-purameri)