---
title: " ''ധാർമിക ജീവിതത്തിന് മതമാണ് വഴി'; പുറമേരിയിൽ എസ്.വൈ.എഫ് പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു "
english_title: "SYF Panchayath conference organized purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291976/syf-panchayath-conference-organized-purameri"
published_at: "2025-05-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6831ac99ba5c4_syf.jpg"
keywords: []
---

#  ''ധാർമിക ജീവിതത്തിന് മതമാണ് വഴി'; പുറമേരിയിൽ എസ്.വൈ.എഫ് പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** പുറമേരി : ''ധാർമിക ജീവിതത്തിന് മതമാണ്'' വഴി എന്ന പ്രമേയത്തിൽ സുന്നി യുവജന ഫെഡറേഷൻ പ്രഖ്യാപിച്ച പഞ്ചായത്ത് സമ്മേളനം പുറമേരിയിലെ എളയടത്ത് വെച്ച് നടന്നു . പഞ്ചായത്ത് എസ് വൈ എഫ് പ്രസിഡണ്ട് അസ്‌ലം തെറ്റത്തിന്‍റെ അധ്യാക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജതിയേരി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

പുറമേരി : ''ധാർമിക ജീവിതത്തിന് മതമാണ്'' വഴി എന്ന പ്രമേയത്തിൽ സുന്നി യുവജന ഫെഡറേഷൻ പ്രഖ്യാപിച്ച പഞ്ചായത്ത് സമ്മേളനം പുറമേരിയിലെ എളയടത്ത് വെച്ച് നടന്നു . പഞ്ചായത്ത് എസ് വൈ എഫ് പ്രസിഡണ്ട് അസ്‌ലം തെറ്റത്തിന്‍റെ അധ്യാക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജതിയേരി ഉദ്ഘാടനം നിർവ്വഹിച്ചു.

മുഹ്‌യിദ്ദീന്‍ മന്നാനി മൂന്നിയൂര്‍ മുഖ്യാപ്രഭാഷണം നടത്തി. ധാർമ്മിക ജീവിതത്തിന് മതം അനിവാര്യമാണെന്നും മതരഹിത ജീവിതം അധാർമ്മികത സൃഷ്ടിക്കുമെന്നും വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് തടയിടാൻ മത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കലാണ് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖാസി രയരോത്ത് ജാബിര്‍ ഫലാഹി , സുബൈര്‍ മുസ്ല്യാര്‍ ടി സി , മുഹമ്മദ് ഫലാഹി മടോളളതില്‍ അരൂര്‍ , ഖത്തര്‍ ഐ സി എസ് ജനറല്‍ സിക്രട്ടറി മുഹമ്മദ് നൗഫല്‍ , റൗഉഫ് മുതുവടത്തൂര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി . പഞ്ചയത്ത് എസ് വൈ എഫ് ജനറല്‍ സിക്രട്ടറി സായിദ് രയരോത്ത് സ്വഗതവും ഫാത്താഹ് ഫലാഹി നന്ദിയും പറഞ്ഞു .

ടി സി അമ്മത് മുസ്ല്യാര്‍ , സുബൈര്‍ പൈക്കട്ട് , മുഹമ്മദ് പി പി , റഫീക്ക് പുതുകുടി തയ്യില്‍ , ഹാമിദ് ഹുദവി രയരോത്ത് , ഇയാസ് ആര്‍ , മുഹമ്മദ് പി സി തുടങ്ങിയവര്‍ സംബദ്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291976/syf-panchayath-conference-organized-purameri)