---
title: "ശക്തമായ മഴ; പെരുമുണ്ടശ്ശേരിയിൽ വീടിൻ്റെ മതിലിടിഞ്ഞ് കനത്ത നഷ്ടം"
english_title: "Heavy rains wall house collapses Perumundachery aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292245/heavy-rains-wall-house-collapses-perumundachery-aroor"
published_at: "2025-05-26T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833f667ad585_wall_collaps.jpg"
keywords: []
---

# ശക്തമായ മഴ; പെരുമുണ്ടശ്ശേരിയിൽ വീടിൻ്റെ മതിലിടിഞ്ഞ് കനത്ത നഷ്ടം

> **Lead Summary:** **അരൂർ: **ശക്തമായ മഴയിൽ പെരുമുണ്ടച്ചേരിയിൽ വീടിൻ്റെ മതിലിടിഞ്ഞ് കനത്ത നഷ്ടം. അരൂർ -തണ്ണീർപന്തൽ റോഡ് ഓരത്തുള്ള വ്യാപാരി എ.പി കൃഷ്ണൻറെ വീടിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ തകർനത്. രണ്ട് ഭാഗത്തായി തകർന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ട മുണ്ടായതായി കണക്കാക്കുന്നു.

## Article Content

**അരൂർ: **ശക്തമായ മഴയിൽ പെരുമുണ്ടച്ചേരിയിൽ വീടിൻ്റെ മതിലിടിഞ്ഞ് കനത്ത നഷ്ടം. അരൂർ -തണ്ണീർപന്തൽ റോഡ് ഓരത്തുള്ള വ്യാപാരി എ.പി കൃഷ്ണൻറെ വീടിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ തകർനത്. രണ്ട് ഭാഗത്തായി തകർന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ട മുണ്ടായതായി കണക്കാക്കുന്നു.

അതേസമയം, കല്ലാച്ചി -നാദാപുരം സംസ്ഥാന പാതയോരത്തെ കടകളിൽ വെള്ളം കയറി. കല്ലാച്ചി നാദാപുരം -റോഡിലെ മാരാം വീട്ടിൽ താഴെയുള്ള ബാറ്ററി ഷോപ്പിൽ ഉൾപ്പെടെയുള്ള കടകളാണ് വെള്ളത്തിനടിയിലായത്.

ഡ്രൈനേജിൽ അടിഞ്ഞു കൂടിയ മണ്ണും മലിന്യങ്ങളും യഥാസമയം നീക്കം ചെയ്യാത്തതിനാൽ ഒഴുക്ക് തടസപ്പെട്ട് മലിനജലം പുറത്തേക്ക് ഒഴുകിവരികയാണ്. ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്താണ് നേരത്തെ ഓവ്ചാലുകൾ ക്ലീൻ ചെയ്തത്. എന്നാൽ ഇപ്പോൾ പിഡബ്ല്യൂഡിയെ പഴിചാരി ഗ്രാമപഞ്ചായത്ത് അധികൃതർ കൈയ്യോഴിയുകയാണ്.

ഓവ് ചാലുകൾ ക്ലീൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചതായി വ്യാപാരികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292245/heavy-rains-wall-house-collapses-perumundachery-aroor)