---
title: "വിലങ്ങാട് അടിയന്തിര സാഹചര്യത്തിലും സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നു -സി ആർ പ്രഫുൽ കൃഷ്ണൻ"
english_title: "State government shows negligence Vilangad emergency situation CR Praful Krishnan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292378/state-government-shows-negligence-vilangad-emergency-situation-cr-praful-krishnan"
published_at: "2025-05-26T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68348670c0404_prafool_krishna.jpg"
keywords: []
---

# വിലങ്ങാട് അടിയന്തിര സാഹചര്യത്തിലും സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നു -സി ആർ പ്രഫുൽ കൃഷ്ണൻ

> **Lead Summary:** **വിലങ്ങാട് : **അടിയന്തിര സാഹചര്യത്തിലും വിലങ്ങാട്ടെ ദുരിത ബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.വിലങ്ങാട് ദുരിതബാധിതരുടെ വില്ലേജ് ഓഫിസ് ഉപരോധത്തിനു പിന്തുണ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വിലങ്ങാട് : **അടിയന്തിര സാഹചര്യത്തിലും വിലങ്ങാട്ടെ ദുരിത ബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.വിലങ്ങാട് ദുരിതബാധിതരുടെ വില്ലേജ് ഓഫിസ് ഉപരോധത്തിനു പിന്തുണ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തിര സഹായം ലഭിക്കേണ്ടവരുടെ പട്ടികയിൽ അനർഹർ ഉൾപ്പെടുകയും അർഹതപ്പെട്ടവർ പുറത്താവുകയും ചെയ്തത്‌ ഗുരുതര വീഴ്ചയാണ്.ഡെപ്യൂട്ടി കലക്ടറുടെ വഴിവിട്ട ഇടപെടലുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ജില്ലാ കളക്ടർ വിലങ്ങാട് സന്ദർശിച്ചു അടിയന്ദിര സാഹചര്യം വിലയിരുത്തണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മേഖല ഉപാധ്യക്ഷൻ എം പി രാജൻ,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ദിലീപ്, വിപിൻ ചന്ദ്രൻ, രഗിലേഷ് അഴിയൂർ,എം സി അനീഷ്, ശ്രീജിത്ത്‌ കെ വി, അഖിൽ എൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292378/state-government-shows-negligence-vilangad-emergency-situation-cr-praful-krishnan)