---
title: "സിപിഐഎം നേതാക്കൾക്ക് മന്ത്രിയുടെ ഉറപ്പ്; വിലങ്ങാട് ദുരിതബാധിതർക്കായി അടിയന്തിര ഇടപെടൽ "
english_title: "Minister assures CPM leaders Urgent intervention Vilangad victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292399/minister-assures-cpm-leaders-urgent-intervention-vilangad-victims"
published_at: "2025-05-26T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68349b4f2e06c_minister.jpg"
keywords: []
---

# സിപിഐഎം നേതാക്കൾക്ക് മന്ത്രിയുടെ ഉറപ്പ്; വിലങ്ങാട് ദുരിതബാധിതർക്കായി അടിയന്തിര ഇടപെടൽ 

> **Lead Summary:** **നാദാപുരം: ** വിലങ്ങാട് ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സിപിഐ എം നേതാക്കൾക്ക് ഉറപ്പ് നല്കി. സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻദാസ് ,വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി രാജീവൻ, സാബു മുട്ടത്ത് കുന്നേൽ, ടി ടി സുനിൽ കുമാർ എന്നിവരങ്ങിയ സംഘമാണ് തിങ്കൾ രാവിലെ മന്ത്രിയെ കണ്ടത്.

## Article Content

**നാദാപുരം: ** വിലങ്ങാട് ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സിപിഐ എം നേതാക്കൾക്ക് ഉറപ്പ് നല്കി. സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻദാസ് ,വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി രാജീവൻ, സാബു മുട്ടത്ത് കുന്നേൽ, ടി ടി സുനിൽ കുമാർ എന്നിവരങ്ങിയ സംഘമാണ് തിങ്കൾ രാവിലെ മന്ത്രിയെ കണ്ടത്.

വിലങ്ങാട് മേഖലയിലെ ദുരിതബാധിതരുടെ പ്രശ്നങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തി. ഉരുൾപൊട്ടലിൽ ദുരിതബാധിതരായ അർഹരായ മുഴുവനാളുകൾക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ഉന്നതി നിവാസികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിണമെന്നാണ് ആവശ്യ ഉന്നയിച്ചത്.

മന്ത്രി ജില്ല കലക്ടർ ഫോണിൽ സംസാരിച്ചു. സിപിഐ എം നേതാക്കൾ ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്, അസി. കലക്ടർ അനിതകുമാരി എന്നിവരെ കലക്ട്രേറ്റിലെത്തി കണ്ടു. അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292399/minister-assures-cpm-leaders-urgent-intervention-vilangad-victims)