Mar 2, 2022 09:20 AM

നാദാപുരം : ഭരിക്കുന്ന ജനപ്രതിനിധികൾ മാത്രമല്ല ഉദ്യോഗസ്ഥരും ജനമനസ്സറിയാൻ തുടങ്ങിയതോടെ ആ വാക്ക് അന്വർത്ഥമായി "സർക്കാർ ഒപ്പമുണ്ട് " ചെക്യാട്ടെ ആശ്രയമറ്റ കുടുംബത്തിന് വെളിച്ചമായി സിവിൽ സപ്ലൈ ജീവനക്കാർ.

പത്തനംതിട്ട സീതത്തോട് സ്വദേശിയായ ബാബു വും വയനാട് ക്വാറോം സ്വദേശിയായ ഉഷയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വർഷങ്ങൾക്ക് മുൻപേ ജോലി ആവശ്യാർത്ഥമാണ് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂർ പട്ടോന്നുമ്മൽ എത്തിയത് .

കുടുംബനാഥനായ ബാബുവിന്റെ കണ്ണുകൾക്ക് ഭാഗികമായി മാത്രം കാഴ്ച ലഭിക്കുന്ന അവസ്ഥയിലായതിനാലും ഭാര്യ ഉഷയ്ക്ക് രോഗം കാരണം ജോലിക്കൊന്നും പോകാൻ കഴിയാത്തതിനാലും രണ്ട് പെൺ മക്കളുള്ള കുടുംബം തീർത്തും ദാരിദ്രത്തിലും കഷ്ടത്തിലുമായിരുന്നു.


ചെറിയ കുടിലിൽ താമസിക്കുന്ന ഇവർക്ക് നാട്ടുകരിൽ ഒരാൾ നൽകിയ ചെറിയ സ്ഥലത്ത് വളയo ജനമൈത്രി പോലിസിന്റെ സഹായത്തോടയാണ് ഒരു വീട് ഉണ്ടാക്കാനായത്. ഈ കുടുംബത്തിന് റേഷൻ കാർഡ് ഇല്ലാത്തതിനാൽ റേഷൻ അരിയോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭ്യമാവാത്തതും ഏറെ പ്രയാസമായി .

പുതിയ റേഷൻ കാർഡിനുള്ള രേഖകൾ ഒന്നമില്ലാതെ ആധാർ കാർഡ് പകർപ്പുകൾ മാത്ര മായി വടകര സപ്ലൈ ഓഫിസിൽ റേഷൻ കാർഡിനായെത്തിയ ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ഈ കുടുംബത്തിന് അതേ ദിവസം തന്നെ റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ നാദാപുരം റേഷനിങ് ഇൻസ്പെക്ടർ നിജിൻ ടിവിക്ക് നിർദേശം നൽകുകയായിരുന്നു.

കടുംബത്തിന്റെ കഷ്ടപ്പാടും പ്രയാസവും അന്വേഷിച്ചറിഞ്ഞ റേഷനിംഗ് ഇൻ പെക്ടർ നിജിൻ ഉടൻ തന്നെ കാർഡിന് ഓൺ ലൈൻ അപേക്ഷ എടുക്കാനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ഇവരെയും കുട്ടി നേരിൽ എത്തുകയും കാർഡിനുള്ള ഓൺലൈൻ അപേക്ഷ തയ്യാറാക്കി നൽകുകയുമായിരുന്നു.


അപേക്ഷ എടുത്ത ദിവസം തന്നെ വടകര സപ്ലൈ ഓഫിസിൽ നിന്നും പുതിയ റേഷൻ കാർഡ് അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പട്ടോന്നുമ്മലിലെ വീട്ടിൽ എത്തി വടകര താലൂക്ക് സപ്ലൈ ഓഫിസർ സജി വൻ.ടി.സി, റേഷനിങ് ഇൻസ്പെക്ടർമാരായ നിജിൻ , ശ്രിധരൻ കെ.കെ. ജീവനക്കാരനായ ശ്രീജിത് കുമാർ കെ.പി. എന്നിവർ ഇവർക്ക് മുൻഗണന റേഷൻ കാർഡ് കൈമാറി.

കടുംബം അടുത്തുള്ള ARD 151- റേഷൻ കടയിൽ നിന്നം ആദ്യമായി റേഷൻ അരിയും ഗോതമ്പും വാങ്ങുകയും ചെയ്തു . രക്ഷിതാക്കളുടെ ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രയാസം പോളിടെക്നിക് വിദ്യാർത്ഥികളായ പെൺമക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം അമ്മ ഉഷ ഈ സമയം വീട്ടിൽ നിന്നും അറിയിച്ചതായി താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ പറഞ്ഞു.

Civil Supply employees were the light for the Chekatte family

Next TV

Top Stories










GCC News