---
title: "തീരുമോ പ്രളയം? കല്ലാച്ചിയിൽ റോഡ് പുഴയാകാതിരിക്കാൻ ഓവുചാലിലെ മാലിന്യങ്ങൾ നീക്കം ചെയ്തു  "
english_title: "Garbage removed drains Kallachi prevent "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292629/garbage-removed-drains-kallachi-prevent"
published_at: "2025-05-27T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835f22a0f983_road.jpg"
keywords: []
---

# തീരുമോ പ്രളയം? കല്ലാച്ചിയിൽ റോഡ് പുഴയാകാതിരിക്കാൻ ഓവുചാലിലെ മാലിന്യങ്ങൾ നീക്കം ചെയ്തു  

> **Lead Summary:** **നാദാപുരം : **ഒടുവിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉണർന്നു. കാലവർഷത്തിൽ പുഴയായി തീർന്ന കല്ലാച്ചിയിലെ സംസ്ഥാന പാതയിലെ വെള്ള കെട്ടിന് പരിഹാരം കാണാൻ നടപടി തുടങ്ങി. ടൗൺ നവീകരണ പദ്ധതിയുടെ പ്രവൃത്തി നടക്കാത്ത കസ്തൂരിക്കുളം മുതൽ കല്ലാച്ചി വരെയുള്ള വെള്ളക്കെട്ടിന്പരിഹാരമായി സംസ്ഥാന പാതയിലെ ഓവുചാലിലെ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.

## Article Content

**നാദാപുരം : **ഒടുവിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉണർന്നു. കാലവർഷത്തിൽ പുഴയായി തീർന്ന കല്ലാച്ചിയിലെ സംസ്ഥാന പാതയിലെ വെള്ള കെട്ടിന് പരിഹാരം കാണാൻ നടപടി തുടങ്ങി. ടൗൺ നവീകരണ പദ്ധതിയുടെ പ്രവൃത്തി നടക്കാത്ത കസ്തൂരിക്കുളം മുതൽ കല്ലാച്ചി വരെയുള്ള വെള്ളക്കെട്ടിന്പരിഹാരമായി സംസ്ഥാന പാതയിലെ ഓവുചാലിലെ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.

നവീകരണ പദ്ധതിയുടെ പ്രവൃത്തി നടക്കാത്ത കസ്തൂരിക്കുളം-പയന്തോങ്ങ് ഭാഗങ്ങളിലെ ഓടകളിലെ മാലിന്യമാണ് നീക്കുന്നത്. ഇതിനിടെ ഓവ് ചാലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്തിയതും നീക്കം ചെയ്തിട്ടുണ്ട്. കല്ലാച്ചിയിൽ കടകളിൽ വെള്ളം കയറി വ്യാപാരികൾ കണ്ണീരിലായ വാർത്ത കഴിഞ്ഞ ദിവസം ട്രൂവിഷൻ നാദാപുരം ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. മഴയെത്തും മുമ്പേ ഓവ് ചാലുകളിൽ നിറഞ്ഞ മാലിന്യങ്ങൾ നീക്കിയെങ്കിൽ വള്ളം കയറില്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292629/garbage-removed-drains-kallachi-prevent)