---
title: "ശക്തമായ മഴയും കാറ്റും; അഭയഗിരിയിൽ വ്യാപക നാശനഷ്‌ടം, ഒട്ടേറെ കുടുംബങ്ങൾ ഭീഷണിയിൽ  "
english_title: "Heavy rain and wind Extensive damage Abhayagiri valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292703/heavy-rain-and-wind-extensive-damage-abhayagiri-valayam"
published_at: "2025-05-28T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836ab4d9c580_rain.jpg"
keywords: []
---

# ശക്തമായ മഴയും കാറ്റും; അഭയഗിരിയിൽ വ്യാപക നാശനഷ്‌ടം, ഒട്ടേറെ കുടുംബങ്ങൾ ഭീഷണിയിൽ  

> **Lead Summary:** **വളയം: ** തുടർച്ചയായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും അഭയഗിരിയിൽ വ്യാപക നാശനഷ്‌ടം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വലിയ കൃഷി നാശമുണ്ടായി. തടിക്കൻ ജോസഫ്, കായലോടൻ ചന്ദ്രൻ, കായ ലോടൻ കുങ്കൻ, കടുവത്താഴ മനോജ് എന്നിവരുടെ കവുങ്ങ്, മരച്ചീനി, കൊക്കോ, വാഴയുൾപ്പെടെയുള്ള കൃഷിക്കാണ് നാശമുണ്ടായത്. സ്വർണമുഖി ഇനത്തിൽ ഉൾപ്പെട്ട മുന്നൂറിലധികം നേന്ത്രവാഴകളാണ് തടിക്കൻ ജോസഫിന്റെ പറമ്പിൽനിന്ന് മാത്രം നശിച്ചത്.

## Article Content

**വളയം: ** തുടർച്ചയായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും അഭയഗിരിയിൽ വ്യാപക നാശനഷ്‌ടം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വലിയ കൃഷി നാശമുണ്ടായി. തടിക്കൻ ജോസഫ്, കായലോടൻ ചന്ദ്രൻ, കായ ലോടൻ കുങ്കൻ, കടുവത്താഴ മനോജ് എന്നിവരുടെ കവുങ്ങ്, മരച്ചീനി, കൊക്കോ, വാഴയുൾപ്പെടെയുള്ള കൃഷിക്കാണ് നാശമുണ്ടായത്. സ്വർണമുഖി ഇനത്തിൽ ഉൾപ്പെട്ട മുന്നൂറിലധികം നേന്ത്രവാഴകളാണ് തടിക്കൻ ജോസഫിന്റെ പറമ്പിൽനിന്ന് മാത്രം നശിച്ചത്.

കൃഷിനാശമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, വില്ലേജ് ഓഫീസർ എം ഷൈമ, പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, എ കെ രവി, പി ടി നിഷ, കെ വിനോദൻ, വി കെ രവി, വില്ലേജ് അസി. കെ പി സയീദ എന്നിവർ സന്ദർശിച്ചു. മഴ ശക്തിയായി പെയ്യുകയാണെങ്കിൽ അഭയഗിരി, ആയോട് ഭാഗങ്ങളിലെ നാൽപ്പതോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292703/heavy-rain-and-wind-extensive-damage-abhayagiri-valayam)