---
title: "പുഴയോരവാസികൾ ഭീഷണിയിൽ; കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി "
english_title: "House walls courtyards distroyed Kayappanichi nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292830/house-walls-courtyards-distroyed-kayappanichi-nadapuram"
published_at: "2025-05-28T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68372bd5e755a_river.jpg"
keywords: []
---

# പുഴയോരവാസികൾ ഭീഷണിയിൽ; കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി 

> **Lead Summary:** **നാദാപുരം: (nadapuram.truevisionnews.com**) ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയരുകയും, ഒഴുക്ക് കൂടുകയും ചെയ്തത് പുഴയോരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി. കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ മതിലും പറമ്പും, മുറ്റവുമാണ് പെരിങ്ങത്തൂർ പുഴയിൽ ഒഴുകിപ്പോയത്.

## Article Content

**നാദാപുരം: (nadapuram.truevisionnews.com**) ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയരുകയും, ഒഴുക്ക് കൂടുകയും ചെയ്തത് പുഴയോരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി. കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ മതിലും പറമ്പും, മുറ്റവുമാണ് പെരിങ്ങത്തൂർ പുഴയിൽ ഒഴുകിപ്പോയത്.

തൊട്ടടുത്ത് കളരിയുള്ളതിൽ കുഞ്ഞമ്മദിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും പുഴയെടുത്തു. തെങ്ങുകൾ, പ്ലാവ്, ബദാം ഉൾപ്പെടെയുള്ളവയും പുഴയിലായി. ഏതാണ്ട് വീടോട് ചേർന്ന മുറ്റവും അഞ്ച് സെന്റ് സ്ഥലവും പുഴ കവർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292830/house-walls-courtyards-distroyed-kayappanichi-nadapuram)