---
title: "വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറി; പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് "
english_title: "Pushed village Case filed against eleven BJP Congress workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292953/pushed-village-case-filed-against-eleven-bjp-congress-workers"
published_at: "2025-05-29T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683813f57a528_1.jpg"
keywords: []
---

# വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറി; പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് 

> **Lead Summary:** **നാദാപുരം : ** വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സമരത്തിന്റെ മറവിൽ വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിച്ച് പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ട‌ിച്ച പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ വളയം പൊലീസ് കേസെടുത്തു.

## Article Content

**നാദാപുരം : ** വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സമരത്തിന്റെ മറവിൽ വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിച്ച് പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ട‌ിച്ച പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ വളയം പൊലീസ് കേസെടുത്തു.

അഖിൽ നല്ലോളം കണ്ടിയിൽ, അനീഷ് മാടാഞ്ചേരി. സച്ചിൻ ജോണി, ജയേഷ്, ഷെബി സെബാസ്റ്റ്യൻ, മോളി അയ്യമല, ശശി, ബാബു, അമ്മദ് കോവുമ്മൽ, തോമസ് ഇരുപ്പക്കാട്ട്, അഭിലാഷ് എന്നിവർക്കും കണ്ടാലറിയാവുന്ന ഇരുപത് പേർക്കുമെതിരെയാണ് കേസ്.

ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ആരോപിച്ച് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുറച്ച് കുടുംബങ്ങൾ വില്ലേജ് ഓഫീസിന് സമീപം ബുധൻ രാവിലെ പ്രതിഷേധിച്ചിരുന്നു. ഈ സമരത്തെ സർക്കാറിനും പൊലീസിനുമെതിരെ തിരിച്ചുവിടാനാണ് പുറമേനിന്നുമെത്തിയ ബിജെപി-കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്.

ബോധപൂർവ്വം പ്രകോപനം സൃഷ്ട‌ിക്കാനുള്ള ശ്രമമുണ്ടായി. വില്ലേജിലേക്ക് തള്ളിക്കയറി. ഓഫീസിൻ്റെ ഇരുമ്പ് ഗ്രിൽസ് ബലമായി തകർക്കുന്ന അവസ്ഥയുണ്ടായി. പൊലീസുമായി ഏറ്റുമുട്ടാനായി നിരന്തരശ്രമമാണ് ഇവർ നടത്തിയത്. പൊലീസ് സംയമനം പാലിച്ചതിനാൽ പ്രശ്നം ഒഴിവായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292953/pushed-village-case-filed-against-eleven-bjp-congress-workers)