---
title: "പുഴയിലെ കുത്തൊഴുക്ക്; വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പൈപ്പുകൾ ഒഴുകി പോയി"
english_title: "Drinking water supply pipes leak Valayam Vanimel panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292973/drinking-water-supply-pipes-leak-valayam-vanimel-panchayath"
published_at: "2025-05-29T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6838292399be9_river.jpg"
keywords: []
---

# പുഴയിലെ കുത്തൊഴുക്ക്; വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പൈപ്പുകൾ ഒഴുകി പോയി

> **Lead Summary:** **നാദാപുരം : ** പുഴയ്ക്ക് കുറുകെ സ്ഥാപിച്ച ജലവിതരണ കുഴലുകൾ ഒഴുകി പോയതിനാൽ വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നിലച്ചു.വളയം നിരവുമ്മൽ, വാണിമേൽ ഇരുന്നലാട് എന്നീ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളാണ് താവോട്ടുമുക്ക് പുഴയിലെ കുത്തൊഴിക്കിനെ തുടർന്ന് ഒഴുകി പോയത് . ഇതിനെ തുടർന്നാണ് ഈ രണ്ട് പഞ്ചായത്തിലേക്കുള്ള കുടിവെളള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടത്.

## Article Content

**നാദാപുരം : ** പുഴയ്ക്ക് കുറുകെ സ്ഥാപിച്ച ജലവിതരണ കുഴലുകൾ ഒഴുകി പോയതിനാൽ വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നിലച്ചു.വളയം നിരവുമ്മൽ, വാണിമേൽ ഇരുന്നലാട് എന്നീ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളാണ് താവോട്ടുമുക്ക് പുഴയിലെ കുത്തൊഴിക്കിനെ തുടർന്ന് ഒഴുകി പോയത് . ഇതിനെ തുടർന്നാണ് ഈ രണ്ട് പഞ്ചായത്തിലേക്കുള്ള കുടിവെളള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടത്.

മാത്രവുമല്ല. പുഴയിലെ ശക്തമായ നീരൊഴുക്ക് കാരണം നിലവിൽ യാതൊരുവിധ അറ്റകുറ്റപണികളും നടത്തുവാൻ കഴിയുന്നില്ലെന്നും, നീരൊഴുക്കും മഴയുടെ കാഠിന്യവും കുറയുന്ന മുറക്ക് തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അസി: എക്സിക്യൂട്ടീവ് എഞ്ചിനിയ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292973/drinking-water-supply-pipes-leak-valayam-vanimel-panchayath)