---
title: "ഇരട്ട മെഡൽ നേട്ടം; ലോക പഞ്ചഗുസ്തി മത്സരത്തിലേക്ക് നാദാപുരം പഞ്ചായത്തിൽ നിന്നും മിന്നും താരം അംജദ്"
english_title: "BCAI 2025 National Youth Under-21 Panchagusti Competition Chelakkad native MuhammadAmjad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293001/bcai-2025-national-youth-under-21-panchagusti-competition-chelakkad-native-muhammadamjad"
published_at: "2025-05-29T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683869f2b99b0_amjad.jpg"
keywords: []
---

# ഇരട്ട മെഡൽ നേട്ടം; ലോക പഞ്ചഗുസ്തി മത്സരത്തിലേക്ക് നാദാപുരം പഞ്ചായത്തിൽ നിന്നും മിന്നും താരം അംജദ്

> **Lead Summary:** **ചേലക്കാട്: ** ബിസിഎഐ 2025 നാഷണൽ യൂത്ത് അണ്ടർ-21 പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ചരിത്രം കുറിച്ച് ചേലക്കാട് സ്വദേശിയായ മുഹമ്മദ് അംജദ്.

## Article Content

**ചേലക്കാട്: ** ബിസിഎഐ 2025 നാഷണൽ യൂത്ത് അണ്ടർ-21 പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ചരിത്രം കുറിച്ച് ചേലക്കാട് സ്വദേശിയായ മുഹമ്മദ് അംജദ്.

78 കിലോഗ്രാം വിഭാഗത്തിൽ ഇടതുകൈയിൽ സിൽവർ മെഡലും വലതുകൈയിൽ ഗോൾഡ് മെഡലും നേടിയ അംജദ് അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ചന്ദ്രോത്ത് വീട്ടിൽ ഹമീദിന്റെയും സീനത്തിന്റെയും മകനായ അംജദ്. ചെറുപ്പത്തിൽ തന്നെ കായിക താൽപര്യത്തോടെ വളർന്ന അംജദ് ദേശീയ താരം ഫവാസ് മാസ്റ്ററിന്റെ പരിശീലനത്തിലാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചേർന്നത്

ശക്തരായ എതിരാളികളേയും കഠിനമായ സാഹചര്യങ്ങളേയും ആത്മവിശ്വാസത്തോടെ നേരിട്ടുകൊണ്ട് മത്സരിച്ചതാണ് ഈ യുവ താരത്തിൻ്റെ വിജയത്തിനു പിന്നിൽ. തന്റെ വളർച്ചയ്ക്ക് പിന്നിൽ ഉള്ളത് കഠിനാധ്വാനവും കുടുംബത്തിന്റെ പിന്തുണയും കോച്ചിന്റെ മാർഗനിർദ്ദേശവുമാണ്പ്രജോതനം ആയത്.

ഇന്ത്യയുടെ ജേഴ്‌സിയിൽ ലോകത്തിന് മുൻപിൽ മത്സരിക്കാൻ അംജദിന് അവസരം ലഭിച്ചിരിക്കുകയാണ്. ചേലക്കാടിനെയും സംസ്ഥാനത്തെയും അഭിമാനിപ്പിച്ചുകൊണ്ട് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാമ്പത്തികമായ ബാധ്യത പ്രയാസമാവുമോ എന്നത് അംജദിനെ അലട്ടുന്ന പ്രശ്നമാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293001/bcai-2025-national-youth-under-21-panchagusti-competition-chelakkad-native-muhammadamjad)