---
title: "കുറ്റക്കാരല്ല, പോപ്പുലർ ഫ്രണ്ട് ഹർത്താൽ കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെ വിട്ട് നാദാപുരം കോടതി "
english_title: "popular front hartal case Nadapuram court acquits eleven accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293004/popular-front-hartal-case-nadapuram-court-acquits-eleven-accused"
published_at: "2025-05-29T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68386eec5cfbc_1.jpg"
keywords: []
---

# കുറ്റക്കാരല്ല, പോപ്പുലർ ഫ്രണ്ട് ഹർത്താൽ കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെ വിട്ട് നാദാപുരം കോടതി 

> **Lead Summary:** **നാദാപുരം: ** 2022 സപ്തംബർ 23 പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി പേരോട് വെച്ച് നാദാപുരം എസ്.ഐ യെയും കൂടെയുള്ള പോലീസുകാരേയും ഡ്യൂട്ടി തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്തതെന്നും വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ടു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 11 പ്രതികളേയും കുറ്റക്കാരെല്ലെന്ന് കണ്ട് നാദാപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് വെറുതെ വിട്ടത്.

## Article Content

**നാദാപുരം: ** 2022 സപ്തംബർ 23 പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി പേരോട് വെച്ച് നാദാപുരം എസ്.ഐ യെയും കൂടെയുള്ള പോലീസുകാരേയും ഡ്യൂട്ടി തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്തതെന്നും വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ടു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 11 പ്രതികളേയും കുറ്റക്കാരെല്ലെന്ന് കണ്ട് നാദാപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് വെറുതെ വിട്ടത്.

റാഷിദ് വെള്ളോളി, ബഷീർ കോടചാം വീട്ടിൽ, റിയാസ് പീറ്റയിൽ, അഷ്‌കർ ചെറിയ തുണ്ടിയിൽ, അബ്‌ദുൽ ഹക്കീം നിടുവയിൽ, അബ്‌ദുൽ സത്താർ, അബ്ദുൽ റഊഫ്, നാസർ കെകെ, മുഹമ്മദ് അഷ്റഫ്, സുനീർ, ഖാലിദ് പികെ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. ഇ കെ മുഹമ്മദ് അലി ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293004/popular-front-hartal-case-nadapuram-court-acquits-eleven-accused)