---
title: "സൗജന്യ സേവനം; പുളിയാവ് നാഷണൽ കോളേജിൽ ഡിഗ്രി അഡ്മിഷൻ നോഡനാൽ ഓഫീസിൽ തുറന്നു "
english_title: "Nodal office opened Puliyav National College Arts and Science"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293018/nodal-office-opened-puliyav-national-college-arts-and-science"
published_at: "2025-05-29T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683880743564b_1_.jpg"
keywords: []
---

# സൗജന്യ സേവനം; പുളിയാവ് നാഷണൽ കോളേജിൽ ഡിഗ്രി അഡ്മിഷൻ നോഡനാൽ ഓഫീസിൽ തുറന്നു 

> **Lead Summary:** **നാദാപുരം: **പുതിയ അധ്യായന വർഷത്തെ അഡ്‌മിഷൻ്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയുടെ നോഡൽ ഓഫീസ് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ ആരംഭിച്ചു.

## Article Content

**നാദാപുരം: **പുതിയ അധ്യായന വർഷത്തെ അഡ്‌മിഷൻ്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയുടെ നോഡൽ ഓഫീസ് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ ആരംഭിച്ചു.

സാധാരണ അക്ഷയ സെന്ററുകളിൽ നിന്ന് അപേക്ഷിക്കുന്നതിൽ നിന്നും എളുപ്പത്തിലും സൗജന്യമായും അഡ്മിഷൻ എടുക്കാൻ സാധിക്കുന്ന രീതിയിലാണ് നോഡൽ ഓഫീസ് ആരംഭിച്ചത്.

കോളേജ് ട്രസ്റ്റ് ചെയർമാൻ അബ്‌ദുല്ല വായലോളി ഓഫീസ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ:ബഷീർ കോട്ട അധ്യക്ഷത വഹിച്ചു.

കുഞ്ഞബ്‌ദുല്ല മാസ്റ്റർ മരുന്നോളി, ഇസ്മായിൽ പൊയിൽ, നോഡൽ ഓഫീസർ ഹാരിസ് പി.പി.,സുധീഷ്, കെ.എം ഹംസ, അനീസ്,റാസി,വിദ്യാർത്ഥി പ്രതിനിധി നിയാസ് സി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293018/nodal-office-opened-puliyav-national-college-arts-and-science)