---
title: "ആരോഗ്യ കേന്ദ്രത്തിനായി; മെഡിസിൻ കവർ നിർമിച്ച് നൽകി ക്രസന്റ്റ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്  "
english_title: "Crescent Higher Secondary School NSS Unit builds medicine cover"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293022/crescent-higher-secondary-school-nss-unit-builds-medicine-cover-new-"
published_at: "2025-05-29T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6838852e4fc13_1.jpg"
keywords: []
---

# ആരോഗ്യ കേന്ദ്രത്തിനായി; മെഡിസിൻ കവർ നിർമിച്ച് നൽകി ക്രസന്റ്റ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്  

> **Lead Summary:** **വാണിമേൽ: ** ക്രസന്റ്റ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മെഡിസിൻ കവർ നിർമിച്ച് ആരോഗ്യ കേന്ദ്രത്തിന് നൽകി.

## Article Content

**വാണിമേൽ: ** ക്രസന്റ്റ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മെഡിസിൻ കവർ നിർമിച്ച് ആരോഗ്യ കേന്ദ്രത്തിന് നൽകി.

സ്‌കൂൾ അവധിക്കാലത്ത് എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച 5000 കവറുകളാണ് വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത് .

ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർ ലീഡർ ഫിസാൻ കെ സി, മെഡിക്കൽ ഓഫീസർ ഡോക്‌ടർ സഫർ ഇക്ബാലിന് കൈമാറി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഉമൈബ പി പി, ഹെൽത്ത് ഇൻസ്പെക്‌ടർ ജയരാജ്, വളണ്ടിയർമാരായ റാസിൻ അലി, ശഹ്മിദ,ഫിന എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293022/crescent-higher-secondary-school-nss-unit-builds-medicine-cover-new-)