---
title: "എൻഎബിഎച്ച് പുരസ്‌കാരം; എടച്ചേരി ആരോഗ്യമേഖലയ്ക്ക് അംഗീകാരം"
english_title: "NABH Award Recognition Edachery healthcare sector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293028/nabh-award-recognition-edachery-healthcare-sector"
published_at: "2025-05-29T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68388a82ec6d8_1.jpg"
keywords: []
---

# എൻഎബിഎച്ച് പുരസ്‌കാരം; എടച്ചേരി ആരോഗ്യമേഖലയ്ക്ക് അംഗീകാരം

> **Lead Summary:** **എടച്ചേരി : **ആരോഗ്യ മേഖലയിൽ മികച്ച നിലവാരം പുലർത്തിയതിന് എടച്ചേരി സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിക്കും , ആയുർവേദ ഡിസ്പെൻസറിക്കും ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ NABH ENTRY LEVEL CERTIFICATION നേടിയിരിക്കുകയാണ്.

## Article Content

**എടച്ചേരി : **ആരോഗ്യ മേഖലയിൽ മികച്ച നിലവാരം പുലർത്തിയതിന് എടച്ചേരി സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിക്കും , ആയുർവേദ ഡിസ്പെൻസറിക്കും ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ NABH ENTRY LEVEL CERTIFICATION നേടിയിരിക്കുകയാണ്.

തിരുവനന്തപുരം, ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് അവാർഡ് ദാനം നിർവഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി, വൈസ് പ്രസിഡന്റ്‌ എം രാജൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീമ വള്ളിൽ, ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ജു വത്സൻ ആയുർവേദ ഡിസ്‌പെൻസ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ നൗഷാദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് ആക്രിഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എ ബി എച്ച്. അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, അണുബാധ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഔഷധഗുണമേന്മ എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ ബിഎച്ച് അംഗീകാരം നൽകിയത്.

ആയുഷ് ഹോമിയോ ഡിസ്പെൻസറികൾ സംസ്ഥാനത്തെ പൊതുജന ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.NABH അംഗീകാരം നേടിയെടുക്കുന്നതിലൂടെ നിലവിലുള്ള ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഒന്നുകൂടി ഉറപ്പുവരുത്തുകയാണ്.

സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് മുതൽ ജനങ്ങൾക്ക്‌ സുസ്ഥിരമായ സൗഖ്യം പ്രദാനം ചെയ്യുക എന്നത് കൂടിയാണ് ഈ അംഗീകാരം നേടിയെടുക്കുന്നതിലൂടെ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293028/nabh-award-recognition-edachery-healthcare-sector)