---
title: "ഇനി പുത്തൻ പാത; പുറമേരി പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്‌ഘാടനം ചെയ്തു "
english_title: "Four roads inaugurated purameri Panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293123/four-roads-inaugurated-purameri-panchayath"
published_at: "2025-05-30T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683957f45edbd_2.jpg"
keywords: []
---

# ഇനി പുത്തൻ പാത; പുറമേരി പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **പുറമേരി : **പുറമേരിയിലെ എട്ടാം വാർഡിൽ അരൂർ നടക്കുമീത്തൽ പ്രവൃത്തി പൂർത്തീകരിച്ച നാല് ഗ്രാമീണ റോഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു .

## Article Content

**പുറമേരി : **പുറമേരിയിലെ എട്ടാം വാർഡിൽ അരൂർ നടക്കുമീത്തൽ പ്രവൃത്തി പൂർത്തീകരിച്ച നാല് ഗ്രാമീണ റോഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു .

മലയാടപ്പൊയിൽ ഇൻഡോർ സ്റ്റേഡിയം റോഡിന് 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. കയ്യടിമുക്ക് -മലയിൽ റോഡ്, പഞ്ചായത്ത് ചരളിൽ മുക്ക് - മൊട്ടേമ്മൽ റോഡ്, മണ്ടോത്തറ -കുയ്യടി റോഡ് എന്നീ റോഡുകൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയുമാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

ഇൻഡോർ സ്റ്റേഡിയം സൈറ്റിൽ നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ വി .ടി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ടി പി സജീവൻ, ഒ പി വിജേഷ്, ടി കെ ഷാജു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293123/four-roads-inaugurated-purameri-panchayath)