---
title: "അന്വേഷണം പ്രഹസനം, നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക് "
english_title: "Congress launches protest over destruction Narikatteri stupam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293130/congress-launches-protest-over-destruction-narikatteri-stupam"
published_at: "2025-05-30T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68395e14466d8_fine.jpg"
keywords: []
---

# അന്വേഷണം പ്രഹസനം, നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക് 

> **Lead Summary:** **നാദാപുരം : **നരിക്കാട്ടേരിയിലെ കോൺഗ്രസിൻ്റെ കൊടിമരവും സ്തൂപവും നശിപ്പിക്കുകയും വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് പി.പി അനന്തൻ്റെ വീട്ടിൽ വധഭീഷണിയോടെ റീത്ത് വെയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ നാദാപുരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു.

## Article Content

**നാദാപുരം : **നരിക്കാട്ടേരിയിലെ കോൺഗ്രസിൻ്റെ കൊടിമരവും സ്തൂപവും നശിപ്പിക്കുകയും വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് പി.പി അനന്തൻ്റെ വീട്ടിൽ വധഭീഷണിയോടെ റീത്ത് വെയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ നാദാപുരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു.

ഒട്ടേറെ തെളിവുകൾ ഉണ്ടായിട്ടും പോലീസിൻ്റെ അന്വേഷണം പ്രഹസനമാവുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട്കൊണ്ട് പ്രക്ഷോപസമരം സംഘടിപ്പിക്കാൻ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു .

യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ:എ സജീവൻ,അഡ്വ: കെ.എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, കോടിക്കണ്ടി മെയ്തു, എരഞ്ഞിക്കൽ വാസു, എ.വി മുരളിധരൻ, എം വി കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293130/congress-launches-protest-over-destruction-narikatteri-stupam)