---
title: "സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം "
english_title: "Inauguration work purameri Indoor Stadium"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293407/inauguration-work-purameri-indoor-stadium"
published_at: "2025-05-31T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aee3b05c68_1.jpg"
keywords: []
---

# സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം 

> **Lead Summary:** **നാദാപുരം: **സംസ്ഥാന സർക്കാർ -കായിക വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയുടെ പുറമേരി ഇൻഡോർ സ്റ്റേഡിയം - പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു. 2024 -25 ബജറ്റിൽ ഉൾപ്പെട്ട പുറമേരി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് സ്പോർട്സ് കേരള ഫൗണ്ടേഷൻ സാങ്കേതിക അനുമതി നൽകുകയും, പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയുമുണ്ടായി.

## Article Content

**നാദാപുരം: **സംസ്ഥാന സർക്കാർ -കായിക വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയുടെ പുറമേരി ഇൻഡോർ സ്റ്റേഡിയം - പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു. 2024 -25 ബജറ്റിൽ ഉൾപ്പെട്ട പുറമേരി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് സ്പോർട്സ് കേരള ഫൗണ്ടേഷൻ സാങ്കേതിക അനുമതി നൽകുകയും, പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയുമുണ്ടായി.

മലയാടപ്പൊയിൽ പ്രദേശത്ത് പുറമേരി ഗ്രാമ പഞ്ചായത്ത്‌ ഉടമസ്ഥതയിൽ ഉള്ള ഒരേക്കർ സ്ഥലത്ത് നിർമ്മാണം ആരംഭിക്കുന്ന ഈ പദ്ധതിയിൽ പ്രധാനമായും മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് ,ഗ്രൗണ്ട് വികസന പ്രവർത്തി, ബോർവെൽ ,റീടൈനിങ് വാൾ, ഗേറ്റ് , ഇലക്ട്രിക്കൽ പ്രവർത്തികൾ, ഇൻഡോർ കോർട്ടിന്റെ ഫ്ലഡ് ലൈറ്റിങ്- അനുബന്ധ ഇലെക്ട്രിക്കൽ പ്രവർത്തികൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്രവർത്തിയുടെ നിർമ്മാണ കാലാവധി 9 മാസമാണ്.

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്  പ്രത്യേക സാഹചര്യത്തിൽ ചടങ്ങിൽ എത്താൻ കഴിയാതെ വന്നതിനെ തുടർന്ന് പ്രവർത്തി ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ  കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ നിർവഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ അധ്യക്ഷതവഹിച്ചു.

സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷറഫ് എ പി എം റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ വിജിഷ കെ എം, ഗീത എം എം,മെമ്പർമാരായ വി ടി ഗംഗാധരൻ, കെ കെ ബാബു, കെ അച്ചുതൻ, സി പി നിധീഷ്,എൻ പി രാജൻ, കെ ടി ഗഫൂർ,ശ്രീധരൻ കൊറോത്,ടി കെ രാഘവൻ, ടി കെ രാജൻ,എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ സജീവൻ ടി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293407/inauguration-work-purameri-indoor-stadium)