---
title: "അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം "
english_title: "dapl Nadapuram Constituency Committee welcomes CKNassar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293429/dapl-nadapuram-constituency-committee-welcomes-cknassar"
published_at: "2025-05-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b14a666ae4_nadapuram.jpg"
keywords: []
---

# അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം 

> **Lead Summary:** **നാദാപുരം: **ഡി എ പി എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി കെ നാസറിന് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

## Article Content

**നാദാപുരം: **ഡി എ പി എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി കെ നാസറിന് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

കല്ലാച്ചിയിൽ നടന്ന അനുമോദന സംഗമം നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. നാസറിനുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു.

ഡിഎപിഎൽ മണ്ഡലം ആക്റ്റിങ് പ്രസിഡണ്ട് മഹ്മൂദ് ചെക്യാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് വാണിമേൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എൻ സി മുഹമ്മദ് അനുമോദന പ്രസംഗം നടത്തി. ജാഫർ തുണ്ടിയിൽ, മൊയ്തു കുറുങ്ങോട്ട്, യൂസുഫ് തുണ്ടിയിൽ, വി കെ അബ്ദു മൗലവി, നാസർ തൂണേരി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293429/dapl-nadapuram-constituency-committee-welcomes-cknassar)