---
title: "പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ"
english_title: "Housewife found dead falling well outer area"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293457/housewife-found-dead-falling-well-outer-area"
published_at: "2025-05-31T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b2e3f686e4_purameri.jpg"
keywords: []
---

# പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

> **Lead Summary:** **നാദാപുരം : **പുറമേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**നാദാപുരം : **പുറമേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

കുനിങ്ങാട്ടെ കായിലോട്ട് താഴകുനി ജാനു (78)വാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാദാപുരം പൊലീസും ഫയർ ഫോഴ്സും മൃതദേഹം പുറത്തെടുത്തു. വടകര ജില്ല ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം രാത്രി പത്ത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഭർത്താവ് :പരേതനായ കടുങ്ങ്വോൻ

മക്കൾ :രാജൻ (ബഹറിൻ ), ശാന്ത (അധ്യാപിക), അശോകൻ, റീജ

മരുമക്കൾ :പ്രീത (ചെമ്മരത്തൂർ ) നാണു മാസ്റ്റർ (മംഗലാട് ) ഷൈജ( ഇളയടം ) ശശി (കച്ചേരി പറമ്പ് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293457/housewife-found-dead-falling-well-outer-area)