---
title: "കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ"
english_title: "KSTA model Teachers clean school before children arrive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293459/ksta-model-teachers-clean-school-before-children-arrive"
published_at: "2025-05-31T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b339078889_nadapuram.jpg"
keywords: []
---

# കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

> **Lead Summary:** **നാദാപുരം : **അധ്യാപക സമൂഹത്തിന് മുന്നിൽ പുതു മാതൃക തീർത്ത് കെഎസ്ടിഎ സേവനം. കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ. രണ്ട് മാസമായി അവധിയായിരുന്ന വിദ്യാലയങ്ങൾ തിങ്കളാഴ്ച്ച വീണ്ടും തുറന്ന് പ്രവർത്തിക്കും.

## Article Content

**നാദാപുരം : **അധ്യാപക സമൂഹത്തിന് മുന്നിൽ പുതു മാതൃക തീർത്ത് കെഎസ്ടിഎ സേവനം. കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ. രണ്ട് മാസമായി അവധിയായിരുന്ന വിദ്യാലയങ്ങൾ തിങ്കളാഴ്ച്ച വീണ്ടും തുറന്ന് പ്രവർത്തിക്കും.

കെഎസ്ടിഎ നേതൃത്വത്തിലുള്ള വിദ്യാലയ ശുചീകരണത്തിന്റെ നാദാപുരം ഉപജില്ലാതല വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ജിമേഷ് ചെക്യാട് ഗവ. യു.പി സ്കൂളിൽ നിർവഹിച്ചു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് പി കെ സജില, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.പി മനോജ്, ടി സജീവൻ, സബ്ജില്ലാ സെക്രട്ടറി എം കെ സുരേന്ദ്രൻ, പ്രസിഡൻറ് ടീ അബ്ദുൽനാസർ, ജോയിൻ സെക്രട്ടറി ലിസ്ന, ട്രഷറർ ബിജു, വൈസ് പ്രസിഡണ്ട് രാജീവൻ, ഉപജില്ലാ കമ്മിറ്റി അംഗം ജിതിൻ, ഭവിന, അർജുൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293459/ksta-model-teachers-clean-school-before-children-arrive)