---
title: "പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ് "
english_title: "Farewell teachers hallway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293461/farewell-teachers-hallway"
published_at: "2025-05-31T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b348a4bb2d_mla.jpg"
keywords: []
---

# പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ് 

> **Lead Summary:** **പുറമേരി: **കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ ഇ.കെ ഹേമലത തമ്പാട്ടി, ഗണിത അധ്യാപകനും സ്റ്റേറ്റ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സെക്രട്ടറിയുമായ എൻ. കെ.പ്രഭാകരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.

## Article Content

**പുറമേരി: **കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ ഇ.കെ ഹേമലത തമ്പാട്ടി, ഗണിത അധ്യാപകനും സ്റ്റേറ്റ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സെക്രട്ടറിയുമായ എൻ. കെ.പ്രഭാകരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി. കെ.ജ്യോതി ലക്ഷ്മി, കെ.എം.വിജിഷ, സമീറ കൂട്ടായി, കെ.ടി. കെ ബാലകൃഷ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, ടി.കെ. പ്രഭാകരൻ, പി. കെ.ചന്ദ്രൻ, ഇ.കെ. രാജഗോപാലൻ,ഷംസു മഠത്തിൽ, സി.പി. സുരേന്ദ്രൻ, കെ. രജിത്ത്, എം.കെ.റികിൽ സംസാരിച്ചു.ഇ.കെ. ഹേമലത തമ്പാട്ടി, എൻ.കെ.പ്രഭാകരൻ എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ ഇ.കെ. ലളിതാംബിക സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ഷൈനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293461/farewell-teachers-hallway)