---
title: "മാലിന്യക്കൂമ്പാരം ; കല്ലാച്ചി ടൗൺ ശുചീകരണത്തിനിടയിൽ ഓവുചാലുകളിൽ കണ്ടത് പ്ലാസ്റ്റിക് മാലിന്യശേഖരം"
english_title: "Plastic waste found drains during Kallachi Town cleanup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293546/plastic-waste-found-drains-during-kallachi-town-cleanup"
published_at: "2025-06-01T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bff2c1e2a1_kallachi.jpg"
keywords: []
---

# മാലിന്യക്കൂമ്പാരം ; കല്ലാച്ചി ടൗൺ ശുചീകരണത്തിനിടയിൽ ഓവുചാലുകളിൽ കണ്ടത് പ്ലാസ്റ്റിക് മാലിന്യശേഖരം

> **Lead Summary:** **കല്ലാച്ചി : ** വെള്ളക്കെട്ടിൽ വലയുന്ന കല്ലാച്ചി ടൗണിലെ ഓവുചാൽ പൊതുമരാമത്ത് ശുചീകരണത്തിനിടയിൽ കണ്ടത് പ്ലാസ്റ്റിക് മാലിന്യശേഖരം. സംസ്ഥാനപാതയിൽ കുറ്റ്യാടി റോഡിലാണ് വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുചാലുകൾ കോൺ ക്രീറ്റ് സ്ലാബുകൾ നീക്കി ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കുന്നത്.

## Article Content

**കല്ലാച്ചി : ** വെള്ളക്കെട്ടിൽ വലയുന്ന കല്ലാച്ചി ടൗണിലെ ഓവുചാൽ പൊതുമരാമത്ത് ശുചീകരണത്തിനിടയിൽ കണ്ടത് പ്ലാസ്റ്റിക് മാലിന്യശേഖരം. സംസ്ഥാനപാതയിൽ കുറ്റ്യാടി റോഡിലാണ് വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുചാലുകൾ കോൺ ക്രീറ്റ് സ്ലാബുകൾ നീക്കി ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കുന്നത്.

പഞ്ചായത്ത് ടൗണിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഓവുചാലിലേക്ക് തള്ളുകയാണ്. പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നതുമൂലം ഓടയിൽ വെള്ളമൊഴുകാതെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്.

കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഓടയിലേക്ക് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. പലഭാഗങ്ങളിലും കടകളിലേക്ക് കയറുന്നതിനായി അനുമതിയില്ലാതെ ചെയ്ത നിർമാണം ഭാഗങ്ങൾ പൊതുമരാമത്ത് പൊളിച്ചുനീക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293546/plastic-waste-found-drains-during-kallachi-town-cleanup)