---
title: "കണ്ണിൽ ചോരയില്ലേ...!  വളയം നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി പരാതി"
english_title: "Complaint plastic waste dumped private person land Niravumal valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293552/complaint-plastic-waste-dumped-private-person-land-niravumal-valayam"
published_at: "2025-06-01T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c04089c4fd_valayam.jpg"
keywords: []
---

# കണ്ണിൽ ചോരയില്ലേ...!  വളയം നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി പരാതി

> **Lead Summary:** **വളയം: ** വളയം നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി പരാതി. മാമുണ്ടേരിയിൽ നിന്ന് വാഹനത്തിൽ കൊണ്ടുവന്ന ഒരു ലോഡ് തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണ് പൊയിലുപറമ്പത്ത് ദാമോദരന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ തള്ളിയത്.

## Article Content

**വളയം: ** വളയം നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി പരാതി. മാമുണ്ടേരിയിൽ നിന്ന് വാഹനത്തിൽ കൊണ്ടുവന്ന ഒരു ലോഡ് തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണ് പൊയിലുപറമ്പത്ത് ദാമോദരന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ തള്ളിയത്.

ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ നബിലെന്ന യുവാവാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. വളയം പൊലിസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293552/complaint-plastic-waste-dumped-private-person-land-niravumal-valayam)