---
title: "അബ്ദുൽ സലീം തിരോധാനം;  അന്വേഷണം ആവശ്യപ്പെട്ട് പാറക്കടവിൽ ബഹുജന ധർണ്ണ "
english_title: "Abdulsalim disappearance Mass dharna Parakkadav demanding investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293614/abdulsalim-disappearance-mass-dharna-parakkadav-demanding-investigation"
published_at: "2025-06-01T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c624e4686e_dharna.jpg"
keywords: []
---

# അബ്ദുൽ സലീം തിരോധാനം;  അന്വേഷണം ആവശ്യപ്പെട്ട് പാറക്കടവിൽ ബഹുജന ധർണ്ണ 

> **Lead Summary:** **നാദാപുരം : **കാണാതായ താനക്കോട്ടൂരിലെ അബ്ദുൽ സലീമിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പാറക്കടവിൽ ബഹുജന ധർണ്ണ നടത്തി. കഴിഞ്ഞ മെയ്‌ ഒന്നാം തിയ്യതി താനക്കോട്ടൂരിലെ സ്വന്തം വീട്ടിൽ നിന്നും പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം കാണാതായ പാട്ടോൻ കുന്നുമ്മൽ അബ്ദുൽ സലീമിനെ യാണ് കണ്ടെത്താനാവാത്തത്.

## Article Content

**നാദാപുരം : **കാണാതായ താനക്കോട്ടൂരിലെ അബ്ദുൽ സലീമിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പാറക്കടവിൽ ബഹുജന ധർണ്ണ നടത്തി. കഴിഞ്ഞ മെയ്‌ ഒന്നാം തിയ്യതി താനക്കോട്ടൂരിലെ സ്വന്തം വീട്ടിൽ നിന്നും പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം കാണാതായ പാട്ടോൻ കുന്നുമ്മൽ അബ്ദുൽ സലീമിനെ യാണ് കണ്ടെത്താനാവാത്തത്.

അന്യ സംസ്ഥാനത്ത് ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടയിൽ ഒറീസ്സ സ്വദേശിയുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വന്നതായി പറയുന്ന ഫോൺകോൾ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വളയം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. 

നേരത്തേ അബ്ദുൽ സലീം ജോലി ചെയ്തിരുന്ന ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലടക്കം തിരച്ചിൽ നടത്തിയിരുന്നു . ഒരു കുടുംബത്തിലെ ഏക ആശ്രയമായ അബ്ദുൽ സലീമിനെ കണ്ടെത്തുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. ബഹുജന ധർണ്ണബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

ചെയർമാൻ സി.എച്ച് ഹമീദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. കൺവീനർ ടി.പി ബാലൻ,ബി.പിമുസ്സ,ടി.ദാമോധരൻ,കെ.കെ അബൂബക്കർ ഹാജി,പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.മൂസ്സ,കോമത്ത് ഹംസ,കെദ്വര,പി.കെ അബ്ദുള്ള,വി.കെഅബൂബക്കർമാസ്റ്റർ,ചാരുമ്മൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293614/abdulsalim-disappearance-mass-dharna-parakkadav-demanding-investigation)