---
title: "പ്രതിഭകൾക്ക് ആദരം; സഫ്വാൻ പി.പി മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു  "
english_title: " Safwan PP Memorial Excellence Award presented"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293785/safwan-pp-memorial-excellence-award-presented"
published_at: "2025-06-02T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d8a0354c7a_award.jpg"
keywords: []
---

# പ്രതിഭകൾക്ക് ആദരം; സഫ്വാൻ പി.പി മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു  

> **Lead Summary:** നാദാപുരം: എം എസ് എഫ് ഇയ്യംങ്കോട് ശാഖാ കമ്മിറ്റി സഫ്വാൻ പി പി മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. ഇയ്യംങ്കോട് നിന്നും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.

## Article Content

നാദാപുരം: എം എസ് എഫ് ഇയ്യംങ്കോട് ശാഖാ കമ്മിറ്റി സഫ്വാൻ പി പി മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. ഇയ്യംങ്കോട് നിന്നും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.

മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡൻറ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. ഉബൈദ് കെ കെ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. എം എസ് എഫ് നാദാപുരം മണ്ഡലം പ്രസിഡൻ്റ്റെ മുഹ്‌സിൻ വളപ്പിൽ, വാർഡ് മെമ്പർ സി കെ നാസർ, എം എസ് എഫ് നാദാപുരം മണ്ഡലം ഉപാദ്ധ്യക്ഷൻ ജഫർ ടി, പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി ശുഹൈബ് ടി വി, മുഹമ്മദ് ടി വി, അബു കാപ്പറോട്ട്, മടത്തിൽ റാഷിദ്, മാലിക്ക് ടി, സഹൂദ് പി പി എന്നിവർ സംസാരിച്ചു.

ശാഖ ജ. സെക്രട്ടറി സഫുവൻ ഇ കെ സ്വാഗതവും, പ്രസിഡൻ്റ്റ് മുഹമ്മദ് റിഫാൻ പി കെ അദ്ധ്യക്ഷതയും വഹിച്ചു. ട്രഷറർ തൻവീർ കെ എം സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293785/safwan-pp-memorial-excellence-award-presented)