---
title: "പ്രതീക്ഷയിലേക്ക്; തുണേരി ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം ഉമ്മത്തൂരിൽ"
english_title: "Thooneri block level school opening ceremony Ummathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293799/thooneri-block-level-school-opening-ceremony-ummathur-new"
published_at: "2025-06-02T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dac0089c3e_ummathur_school.jpg"
keywords: []
---

# പ്രതീക്ഷയിലേക്ക്; തുണേരി ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം ഉമ്മത്തൂരിൽ

> **Lead Summary:** **പാറക്കടവ് : ** സ്കൂൾ പ്രവേശനോത്സവത്തിന്റെ തൂണേരി ബ്ലോക്ക് തല പരിപാടി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പ്രൊ. പി മമ്മു അധ്യക്ഷനായി.

## Article Content

**പാറക്കടവ് : ** സ്കൂൾ പ്രവേശനോത്സവത്തിന്റെ തൂണേരി ബ്ലോക്ക് തല പരിപാടി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പ്രൊ. പി മമ്മു അധ്യക്ഷനായി.

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ പുസ്തക വിതരണം ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ നിർവ്വഹിച്ചു. ബ്ലോക്ക് റിസോഴ് സെൻ്റർ പ്രോഗ്രാം ഓഫീസർ സജീവൻ പ്രവേശനോത്സവ സന്ദേശം നൽകി.

അക്കാദമിക പ്രവർത്തനങ്ങളുടെ രൂപരേഖ ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര, പ്രിൻസിപ്പൾ പി ടി അബ്ദുർറഹ്മാൻ, മാനേജിംഗ് കമ്മിറ്റി ട്രഷറർ ആർ പി ഹസൻ, പി പി അബ്ദുൽ ഹമീദ്, കെ സി റഷീദ്, കെ രജ്ഞിനി , അസ്‌ലം കളത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു. അജേഷ് കല്ലാച്ചിയും സംഘവും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293799/thooneri-block-level-school-opening-ceremony-ummathur-new)