---
title: "അറിവിന്റെ ലോകത്തിലേക്ക്; മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി "
english_title: "School opening ceremony MLP School Mudavantheri Periyandee "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293835/school-opening-ceremony-mlp-school-mudavantheri-periyandee-"
published_at: "2025-06-02T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dd5fe52697_l_p.jpg"
keywords: []
---

# അറിവിന്റെ ലോകത്തിലേക്ക്; മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി 

> **Lead Summary:** തുണേരി: തുണേരി പഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

തുണേരി: തുണേരി പഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ നിർവഹിച്ചു.

പി. ടി. എ. പ്രസിഡന്റ് സക്കീന എം ഇ.സി. ആർ.സി. കോഡിനേറ്റർ രമ്യ, എൻ. സി. ഹമീദ്, ടി മൂസ ഹാജി, ചന്ദ്രിക ഹമീദ്, കെ.മൻസൂറ, പി.അഞ്ചു, കെ. പി.അശ്വിനിമോൾ, ഷഫാന കിഴക്കയിൽ എന്നിവർ ആശംസകൾ നേർന്നു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമ്മൽ സ്വാഗതവും ഹെഡ് മാസ്റ്റർ സി. പി. അഖിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293835/school-opening-ceremony-mlp-school-mudavantheri-periyandee-)