---
title: "കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി"
english_title: "Commemoration eenthullathil Binu cpim "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293843/commemoration-eenthullathil-binu-cpim-"
published_at: "2025-06-02T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ddb37b20f9_cpim.jpg"
keywords: []
---

# കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി

> **Lead Summary:** **നാദാപുരം: **ഈന്തുള്ളതിൽ ബിനുവിന്റെ 24 -മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു. വിഷുണുമംഗലത്ത് പ്രകടനം, രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ കുടുംബ സംഗമവും നടത്തി.

## Article Content

**നാദാപുരം: **ഈന്തുള്ളതിൽ ബിനുവിന്റെ 24 -മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു. വിഷുണുമംഗലത്ത് പ്രകടനം, രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ കുടുംബ സംഗമവും നടത്തി.

സിപിഐ എം ജില്ല സെക്രട്ടറി എം മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വി പി കുഞ്ഞികൃഷ്ൻ അധ്യക്ഷനായി.

സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, കെ ശ്യാമള,സി എച്ച് ബാലകൃഷ്ണൻ,ടി കണാരൻ, പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കെ പി കുമാരൻ സ്വാഗതം പറഞ്ഞു. ബിനുവിൻ്റെ അച്ഛൻ കേളപ്പൻ പങ്കെടുത്തു.രാവിലെ ബിനു സ്മാരക സ്മൃതിമണ്ഡപത്തിന് സമീപം ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293843/commemoration-eenthullathil-binu-cpim-)