---
title: "പുറമേരിയിൽ വൻ കവർച്ച; വീട്ടമ്മയുടെ പാദസരം ഉൾപ്പടെ പതിനെട്ട് പവൻ മോഷണം പോയി "
english_title: "purameri robbery eighteen pieces jewellery stolen "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293895/purameri-robbery-eighteen-pieces-jewellery-stolen"
published_at: "2025-06-03T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e7dd6f14ab_WhatsApp_Image_2025-06-03_at_10.14.52_AM.jpeg"
keywords: []
---

# പുറമേരിയിൽ വൻ കവർച്ച; വീട്ടമ്മയുടെ പാദസരം ഉൾപ്പടെ പതിനെട്ട് പവൻ മോഷണം പോയി 

> **Lead Summary:** **നാദാപുരം : **പുറമേരിയിലെ വൻ കവർച്ച. പതിനെട്ട് പവൻ സ്വർണാഭരണം മോഷണം പോയി . വീട്ടിലെ ജനൽ കുത്തി തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു . ഇന്ന് പുലർച്ചെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത് .

## Article Content

**നാദാപുരം : **പുറമേരിയിലെ വൻ കവർച്ച. പതിനെട്ട് പവൻ സ്വർണാഭരണം മോഷണം പോയി . വീട്ടിലെ ജനൽ കുത്തി തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു . ഇന്ന് പുലർച്ചെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത് .

രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സി സി ടി വി ക്യാമറ മൂടിയിട്ടത് ശ്രദ്ധയിൽപെട്ടത് , തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത് . മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത് .

കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിൽ കിടന്ന പാദസരവും കള്ളൻ മുറിച്ചെടുത്തു . സംഭവത്തിൽ നാദാപുരം പൊലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293895/purameri-robbery-eighteen-pieces-jewellery-stolen)