---
title: " പുറമേരിയിലെ കവർച്ച; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ് "
english_title: "Robbery purameri Nadapuram police started investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293958/robbery-purameri-nadapuram-police-started-investigation"
published_at: "2025-06-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eb011178dd_WhatsApp_Image_2025-06-03_at_1.44.27_PM.jpeg"
keywords: []
---

#  പുറമേരിയിലെ കവർച്ച; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ് 

> **Lead Summary:** **നാദാപുരം : **പുറമേരിയിലെ വീട്ടിൽ നിന്നും 18 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ് . പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്.

## Article Content

**നാദാപുരം : **പുറമേരിയിലെ വീട്ടിൽ നിന്നും 18 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ് . പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്.

സി സി ടി വി യിൽ കുടുങ്ങാതിരിക്കാൻ തുണി പുതച്ചാണ് മോഷ്ടാവ് എത്തിയത്. സി സി ടി വി ക്യാമറ തുണി ഉപയോഗിച്ച് മറച്ചു. മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരം മുറിച്ച് എടുക്കുകയും ചെയ്തതായാണ് പരാതി .

പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാം രാജിന്‍റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293958/robbery-purameri-nadapuram-police-started-investigation)