---
title: "ജനം ദുരിതത്തിൽ; അരൂർ മാവേലി സ്റ്റോറിന് മുമ്പിൽ ചെളിയും വെള്ളവും"
english_title: " Mud and water front Aroor Maveli store"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294010/mud-and-water-front-aroor-maveli-store"
published_at: "2025-06-03T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ee3ac4cfbe_mavelistore.jpg"
keywords: []
---

# ജനം ദുരിതത്തിൽ; അരൂർ മാവേലി സ്റ്റോറിന് മുമ്പിൽ ചെളിയും വെള്ളവും

> **Lead Summary:** അരൂർ: മാവേലി സ്‌റ്റോറിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ദുരിതത്തിൽ.ചളിയും വെള്ളവും കെട്ടി നിൽക്കുന്നത് കാരണം സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. അരൂർ മാവേലി സ്റ്റോറിന് മുമ്പിലാണ് ഈ ദുരവസ്ഥ

## Article Content

അരൂർ: മാവേലി സ്‌റ്റോറിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ദുരിതത്തിൽ.ചളിയും വെള്ളവും കെട്ടി നിൽക്കുന്നത് കാരണം സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. അരൂർ മാവേലി സ്റ്റോറിന് മുമ്പിലാണ് ഈ ദുരവസ്ഥ

ടെലഫോൺ എക്‌സ്‌ചേഞ്ചിനോട് ചേർന്നാണ് അരൂർ മാവേലി സ്റ്റോർ സ്ഥിതി ചെയ്യുന്നത്. മഴ പെയ്യുന്നതോടെ മാവേലി സ്റ്റോറിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

പല തവണ പ്രയാസം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് പരാതി. ചളി കാരണം സാധനങ്ങൾ വാങ്ങാനും തിരിച്ചു പോകാനും കഷ്ടപ്പെടുകയാണ്. പ്രായമായവരാണ് പ്രയാസമനുഭവിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294010/mud-and-water-front-aroor-maveli-store)