---
title: "നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം "
english_title: "CPI(M) renews memory EV Kumaran Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294032/cpim-renews-memory-ev-kumaran-edachery"
published_at: "2025-06-03T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f0710d0c1a_cpim.jpg"
keywords: []
---

# നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം 

> **Lead Summary:** **എടച്ചേരി: **സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ വി കുമാരന് നാടിന്റെ സ്മണാഞ്ജലി. ദിനാചരത്തിന്റെ ഭാഗമായി പ്രകടനം , സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം ,അനുസ്മരണ യോഗവും ചേർന്നു.

## Article Content

**എടച്ചേരി: **സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ വി കുമാരന് നാടിന്റെ സ്മണാഞ്ജലി. ദിനാചരത്തിന്റെ ഭാഗമായി പ്രകടനം , സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം ,അനുസ്മരണ യോഗവും ചേർന്നു.

സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് , ഏരിയാ സെക്രട്ടറി എ മോഹൻദാസ് ,ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു.

അനുസ്മരണ പരിപാടിയിൽ യു കെ ബാലൻ അധ്യക്ഷനായി. എം മെഹ്ബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, എ മോഹൻ ദാസ്, കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, പി കെ ബാലൻ, വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294032/cpim-renews-memory-ev-kumaran-edachery)