---
title: "മോഷണം പോയത് 12,60,000 ലക്ഷത്തിന്റെ മൊതല് ...! ഉറങ്ങിക്കിടന്ന സ്ത്രീയുടെ കൊലുസടക്കം കള്ളൻ കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് "
english_title: "purameri theft thief stole gold ornaments worth 12,60,000 "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294040/purameri-theft-thief-stole-gold-ornaments-worth-1260000"
published_at: "2025-06-03T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f0f5413eca_cctv.jpg"
keywords: []
---

# മോഷണം പോയത് 12,60,000 ലക്ഷത്തിന്റെ മൊതല് ...! ഉറങ്ങിക്കിടന്ന സ്ത്രീയുടെ കൊലുസടക്കം കള്ളൻ കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് 

> **Lead Summary:** **നാദാപുരം: **പുറമേരിയിലെ വീട്ടിൽ നിന്നും കള്ളൻ കവർന്നത് 12,60,000 ലക്ഷത്തിന്റെ സ്വർണ്ണാഭരണം. പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. കുഞ്ഞബ്ദുള്ളയുടെ ഭാര്യയുടെ കാലിലെ മൂന്ന് പവന്റെ പാദസരവും മേശ വലിപ്പിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭരണങ്ങളും ഉൾപ്പടെ 18 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഏകദേശം 1260000 രൂപയുടെ വില വരും. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു .

## Article Content

**നാദാപുരം: **പുറമേരിയിലെ വീട്ടിൽ നിന്നും കള്ളൻ കവർന്നത് 12,60,000 ലക്ഷത്തിന്റെ സ്വർണ്ണാഭരണം. പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. കുഞ്ഞബ്ദുള്ളയുടെ ഭാര്യയുടെ കാലിലെ മൂന്ന് പവന്റെ പാദസരവും മേശ വലിപ്പിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭരണങ്ങളും ഉൾപ്പടെ 18 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഏകദേശം 1260000 രൂപയുടെ വില വരും. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു .

മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്. സി സി ടി വി യിൽ കുടുങ്ങാതിരിക്കാൻ തുണി പുതച്ചാണ് മോഷ്ടാവ് എത്തിയത്. ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരം മുറിച്ച് എടുക്കുകയായിരുന്നു .

പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാം രാജിന്‍റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294040/purameri-theft-thief-stole-gold-ornaments-worth-1260000)